Monday, September 24, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 12.49 PM

വ്യാജവാര്‍ത്ത തടയുന്നത്​ സംബന്ധിച്ച പഠനത്തിന് വാട്ട്​സ്​ ആപ്പ്​​ 50,000 ഡോളര്‍ അനുവദിക്കും

WhatsApp

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്​ തടയാനുള്ള മാര്‍ഗങ്ങള്‍ തേടി വാട്ട്​സ്​ ആപ്പ്​. വാട്ട്​സ്​ ആപ്പിന്റെ ദു​രു​പ​യോ​ഗം തടയുന്നത്​ സംബന്ധിച്ച്‌​ ഗവേഷണം നടത്തുന്ന സാമൂഹ്യ ശാസ്​ത്രജ്ഞന്‍മാര്‍ക്ക്​ 50000 ഡോളര്‍ ഗ്രാന്‍റായി അനുവദിക്കുമെന്ന്​ വാട്ട്​സ്​ ആപ്പ്​ അറിയിച്ചതായി റിപ്പോർട്ട്.

ത​ങ്ങ​ളു​ടെ സ​ന്ദേ​ശ പ്ലാ​റ്റ്ഫോ​മി​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ത്ത​താ​യും വാട്ട്​സ്​ ആപ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചിരുന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ നിരവധി പ്രശ്നനങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വാട്ട്​സ്​ ആപ്പ്​ ഖേദം പ്രകടിപ്പിച്ചിരുന്നു.

രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള സ​ന്ദേ​ശ​ങ്ങ​ള്‍ പ​ര​ക്കു​ന്ന​ത് ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ വാ​ട്സ്‌ആ​പ് അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ശ​ന താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍, പൗ​ര​സ​മൂ​ഹം, സാ​ങ്കേ​തി​ക​വി​ദ്യ ക​മ്ബ​നി​ക​ള്‍ എ​ന്നി​വ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ​വാ​ര്‍​ത്ത​ക​ളും ത​ട്ടി​പ്പു​ക​ളും പ​ര​ക്കു​ന്ന​ത് ത​ട​യാ​ന്‍ ഒ​രു​മി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കേ​ന്ദ്ര വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ വാ​ട്സ്‌ആ​പ് വ്യ​ക്ത​മാ​ക്കി.

Ads by Google
Ads by Google
Loading...
TRENDING NOW