Monday, November 19, 2018 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 11.25 AM

ഐഡിയയുടെ 199 രൂപ പ്ലാന്‍ പുതുക്കി; പുതിയ ഓഫർ ഇങ്ങനെ

Idea

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഡിയയുടെ 199 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. പുതുക്കിയ പ്ലാനില്‍ പ്രതിദിനം 2ജിബി 3ജി/4ജി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഈ പ്ലാനില്‍ മൊത്തത്തില്‍ 56ജിബി ഡേറ്റ ഇപ്പോള്‍ ലഭിക്കുന്നു. 28 ദിവസം തന്നെയാണ് പുതുക്കിയ പ്ലാനിന്റെയും വാലിഡിറ്റി.

മുൻപ് ഈ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റയായിരുന്നു. അങ്ങനെ മൊത്തത്തില്‍ 39.2ജിബി ഡേറ്റ മാത്രമാണ് ലഭിച്ചിരുന്നത്. അതേസമയം, തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പുതുക്കിയ പ്ലാന്‍ ലഭിക്കുന്നത്. മറ്റുളളവര്‍ 1.4ജിബി ഡേറ്റയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകണം. നിങ്ങളുടെ ഐഡിയയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാനിന് അര്‍ഹരാണോ എന്നറിയാന്‍ 'മൈ ഐഡിയ ആപ്പ്' തുറക്കുകയോ അല്ലെങ്കില്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

ഡേറ്റ ഓഫര്‍ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതി ദിനം 100എസ്എംഎസ് എന്നിവയും ഉണ്ട്. പ്രതിദിനം 250 മിനിറ്റ് ഫ്രീ കോളും അതു പോലെ പ്രതിവാരം 1000 മിനിറ്റുമാണ് ഫ്രീ. പരിധി കഴിഞ്ഞാല്‍ പ്രധാന ബാലന്‍സില്‍ നിന്നും പണം ഈടാക്കുന്നതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW