Wednesday, September 19, 2018 Last Updated 21 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 07.17 PM

മകള്‍ ശിലയാകുമെന്ന് ജ്യോതിഷി; ക്ഷേത്ര നടയിലിരുത്തി മാതാപിതാക്കളും നാട്ടുകാരും 6മണിക്കുര്‍ കാത്തിരുന്നു, സ്ത്രീകള്‍ ഭക്തിമൂത്ത് നൃത്തം ചെയ്തു; അവസാനം സംഭവിച്ചത്

uploads/news/2018/07/231039/tem.jpg
rep. pic

മറയൂര്‍ : മകള്‍ ശിലയാകുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ക്ഷേത്ര നടയിലിരുത്തി. തമിഴ്‌നാട് പുതുക്കോട്ടൈ മണമേല്‍ക്കുടിക്ക് സമീപം അമ്മാപട്ടണത്തിലാണ് സംഭവം. അമ്മാപട്ടണം സ്വദേശികളായ ദമ്പതിമാരാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ ശിലയാകുമെന്ന് വിശ്വസിച്ച് ക്ഷേത്രനടയിലിരുത്തിയത്. മകള്‍ക്ക് 12 വയസ്സാകുമ്പോള്‍ ശിലയായി മാറുമെന്ന ജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ചാണ് രക്ഷിതാക്കള്‍ മകളെ ഒരുക്കി ക്ഷേത്രനടയില്‍ ഇരുത്തിയത്.

കുട്ടി ശിലയാകുന്നത് കാണാന്‍ നൂറുകണക്കിനാളുകള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി ശിലയായില്ല. കാത്തിരുന്ന് മടുത്ത രക്ഷിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. തങ്ങളുടെ മകള്‍ ദൈവമായി മാറുമെന്നായിരുന്നു അന്ധവിശ്വാസികളായ മാതാപിതാക്കളുടെ വിശ്വാസം. കുട്ടിയുടെ ജാതകവുമായി ജ്യോതിഷിയുടെ സമീപത്ത് എത്തി. കുട്ടിക്ക് 12 വയസ്സാകുമ്പോള്‍ ശിലയായി മാറുമെന്ന് ജ്യോതിഷി പ്രവചിച്ചു. പ്രവചനം സത്യമാകുമെന്ന് അവര്‍ വിശ്വസിച്ചു.

ജൂലായ് രണ്ടാം തീയതിയായിരുന്നു മകളുടെ പന്ത്രണ്ടാം ജന്മദിനം. ആഘോഷത്തിനുശേഷം വീട്ടില്‍ പ്രത്യേക പൂജകള്‍ നടത്തി. വൈകുന്നേരം പട്ടുസാരി ഉടുപ്പിച്ച് തലയില്‍ മുല്ലപ്പൂ ചൂടി മണമേല്‍ക്കുടി ക്ഷേത്രത്തിലെ നടയില്‍ ഇരുത്തി. ജീവനുള്ള കുട്ടി കല്ലായി മാറുമെന്ന വിവരമറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്. ആറു മണിക്കൂറോളം എല്ലാവരും കാത്തിരുന്നു. ചില സ്ത്രീകള്‍ ഭക്തിമൂത്ത് നൃത്തം ചെയ്തു. ഒന്നും സംഭവിച്ചില്ല. ഒടുവില്‍ രാത്രി 11 മണിയോടെ എല്ലാവരും പിരിഞ്ഞുപോയി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW