Friday, March 22, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 03.24 PM

സ്വാദിഷ്ഠമായ ഗോള്‍ഡന്‍ ക്രംമ്പ് ഫ്രൈഡ് ഫിഷ് തയാറാക്കാം

uploads/news/2018/07/231016/chefCokry050718.jpg

ഗോള്‍ഡന്‍ ക്രംമ്പ് ഫ്രൈഡ് ഫിഷ്

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ മുള്ള് കളഞ്ഞത് - 250 ഗ്രാം
2. വെളുത്തുള്ളി ചെറുതായി കൊത്തിയരിഞ്ഞത്- 50 ഗ്രാം
3. ബദാം - 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
4. ബ്രഡ്ഡ് പൊടിച്ചത് - 100 ഗ്രാം
5. കുരുമുളകുപൊടി - 10 ഗ്രാം
6. ഉപ്പ് - ആവശ്യത്തിന്
7. ഡിജോണ്‍ മസ്റ്റാര്‍ഡ് പേസ്റ്റ് - 20 ഗ്രാം
8. ലൈം ജ്യൂസ് - 20 മില്ലി ലിറ്റര്‍
9. മൈദ - 25 ഗ്രാം
10. മുട്ട - ഒരെണ്ണം

തയാറാക്കുന്ന വിധം


മീന്‍, മുള്ള് കളഞ്ഞ് ഇടത്തരം കഷണങ്ങളായി മുറിച്ച് അതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, മസ്റ്റാര്‍ഡ്, ലൈം ജ്യൂസ് ഇവ ചേര്‍ത്ത് നന്നായി പുരട്ടി വയ്ക്കുക. ശേഷം മുട്ടയും മൈദയും ഇട്ട് പുരട്ടി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ബ്രഡ്ഡ് പൊടി, ബദാം, വെളുത്തുള്ളി ഇവ ഒന്നിച്ചെടുത്ത് ഇളക്കി അതിലേക്ക് മീന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചുവയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് വറുത്തെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി പൊട്ടറ്റോ ചിപ്‌സ് സൈഡില്‍ വച്ച് അലങ്കരിച്ച് മയൊണൈസിന്റെയോ ടുമാറ്റോ സോസിന്റെയോ ഒപ്പം വിളമ്പാവുന്നതാണ്.

------ ഫിലോ വര്‍ഗ്ഗീസ്
എക്‌സിക്യുട്ടീവ് ഷെഫ് , സൂരി കുമരകം

Ads by Google
Thursday 05 Jul 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW