Monday, November 19, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 01.06 PM

എയര്‍ടെല്ലിന്റെ 649 രൂപയുടെ പുതുക്കിയ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഇങ്ങനെ

Airtel

എയര്‍ടെല്ലിന്റെ 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ പുതുക്കിയതായി റിപ്പോർട്ട്. പുതുക്കിയ പ്ലാന്‍ കൂടുതല്‍ ഡേറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതാണ്. നേരത്തെ 50 ജിബി ഡേറ്റയായിരുന്നു ഈ പ്ലാനില്‍ നല്‍കിയിരുന്നത്, അതേസമയം പുതുക്കിയ പ്ലാനില്‍ 90ജിബി ഡേറ്റയാണ് ലഭിക്കുക. മൈഎയര്‍ടെല്‍ ആപ്പില്‍ പുതിയ പ്ലാൻ കാണാം.

649 രൂപയുടെ പുതുക്കിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. ഇതിനോടൊപ്പം സൗജന്യമായി ഒരു ഫാമിലി കണക്ഷനും ലഭിക്കുന്നു. ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി/മൂവി ലൈബ്രറി ആക്‌സസ്, വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷന്‍, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവ നല്‍കുന്നു.

വോഡാഫോണിന്റെ 569 രൂപ പ്ലാനില്‍ പ്രതിദിനം 3ജിബി 3ജി/4ജി ഡേറ്റ , 100എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. അതു പോലെ പ്രതിദിനം വോയിസ് കോള്‍ 250 മിനിറ്റ് ഫ്രീയും പ്രതിവാരം 1000 മിനിറ്റ് ഫ്രീയും നല്‍കുന്നു. ജിയോയുടെ 799 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു. മൊത്തത്തില്‍ 140ജിബി ഡേറ്റയാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW