Monday, September 24, 2018 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.39 PM

എല്‍ഇഡി ടി വികള്‍ക്ക് വന്‍ വിലക്കുറവുമായി തോംസണ്‍

thomson led tv

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളാണ് ഓരോ കമ്പനിയും നൽകുന്നത്. കനത്ത മത്സരമാണ് വിപണിയിൽ. ഫ്രാന്‍സ് കമ്ബനിയായ തോംസണ്‍ ആണ് ഇപ്പോൾ എല്‍ ഇ ഡി ടീവികള്‍ക്ക് നല്ല വിലക്കുറവ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും വിലക്കുറവില്‍ സ്മാര്‍ട്ട് ടിവികള്‍ വില്‍ക്കുന്നത് തോംസണാണ്.

എല്ലാ ഇലക്‌ട്രോണിക്സ് ബ്രാന്ഡുകള്ക്കും തോംസണ്‍ കനത്ത ഒരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 24TM2490, 32TM3290 എന്നീ രണ്ട് മോഡലുകളാണ് തോംസണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. എച്ച്‌ഡിആര്‍ എന്ന ഫീച്ചര്‍ ഉള്ള ഈ ടിവികള്‍ സ്മാര്‍ട്ട് ടിവി ആണ്.

24 ഇഞ്ചിന് 11490 രൂപയും 32 ഇഞ്ചിന് 14990 രൂപയുമാണ് കമ്ബനി നിശ്ചയിച്ചിരിക്കുന്ന വില. ഹെഡ്‍ഫോണ്‍ ജാക്ക് ഉപയോഗിക്കാനുള്ള സൗകര്യവും ടീവിയില്‍ ലഭ്യമാണ്. തോംസണിന്റെ 50 ഇഞ്ച് സ്മാര്‍ട്ട് ടിവിക്ക് വെറും 26,999 രൂപയാണ് വില എന്നാണ് റിപ്പോർട്ട്.

Ads by Google
Thursday 05 Jul 2018 12.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW