Sunday, June 16, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.34 PM

എമിറേറ്റ്‌സ് വിമാനത്തില്‍ 'ഹിന്ദു മീല്‍' തുടരും

uploads/news/2018/07/230986/emirates.jpg

ന്യൂഡല്‍ഹി : എമിറേറ്റ്‌സ് വിമാനത്തിലെ ഭക്ഷ്യവിഭവ പട്ടികയില്‍ നിന്നും 'ഹിന്ദു മീല്‍' ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിച്ച് കമ്പനി. തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യക്കാരുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് എമിറേറ്റ്‌സ് പിന്നാക്കം പോയത്.

ഭക്ഷ്യ വിഭവ പട്ടികയില്‍ സസ്യ, സസ്യേതര ആഹാരങ്ങള്‍ തുടരുമെന്നും എന്നാല്‍, ഹിന്ദു മീല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായും എമിറേറ്റ്‌സ് പ്രസ്താവന ഇറക്കിയിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയും തീരുമാനം പിന്‍വലിക്കാന്‍ എമിറേറ്റ്‌സ് നിര്‍ബന്ധിതരാവുകയുമായിരുന്നു.

ഉപഭോക്താക്കളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 'ഹിന്ദു മീല്‍' തുടരാന്‍ തീരുമാനിച്ച വിവരം എമിറേറ്റ്‌സ് സ്ഥിരീകരിച്ചു. ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW