Sunday, February 17, 2019 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.26 PM

ഓണർ 10 GT പതിപ്പുമായി വാവെയ് എത്തി; ഫീച്ചറുകൾ കാണാം

Honor 10 GT

വാവെയ് തങ്ങളുടെ ഓണർ സീരീസിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഓണർ 10 ന്റെ GT പതിപ്പ് അവതരിപ്പിച്ചു. 8 ജിബി റാം, ജിപിയു ടർബോ സാങ്കേതികത എന്നിവയാണ് സാധാരണ മോഡലും GT മോഡലും തമ്മിലുള്ള പ്രധാന വിത്യാസം.

ഓണർ 10ന്റെ 6 ജിബി മോഡലിന് 32,999 രൂപയാണ് ഇന്ത്യൻ വിപണിയിൽ വിലവരുന്നത് എന്നാണ് റിപ്പോർട്ട്. ഹോണര്‍ 10ന് 5.85 ഇഞ്ച് FHD + ഐപിഎസ് ഡിസ്‌പ്ലേയാണുളളത്. 19:9 അനുപാതത്തില്‍ ഫോണിന്റെ മുകളിലായി ഒരു നോച്ചും ഉണ്ട്. ഇപ്പോള്‍ അവതരിപ്പിക്കുന്ന മിക്ക സ്മാര്‍ട്ട്ഫണുകളിലും നോച്ചിന് പ്രാധാന്യം നല്‍കിയിരിക്കുകയാണ് കമ്പനികള്‍. ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിന്. ഒപ്പം ഇപ്പോൾ എത്തിയ 8 ജിബി GT മോഡലും.

ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്. അതായത് 24എംപി, 16എംപി ക്യാമറകള്‍. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24എംപി മുന്‍ ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു. മുന്‍ ക്യാമറയില്‍ ഫേസ് അണ്‍ലോക്ക് ഫീച്ചറുമുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഹോണര്‍ 10. ഫോണിന്റെ മുകളിലായി കസ്റ്റം iOS പോലൊരു EMUI സ്‌കിന്‍ കാണപ്പെടുന്നു.

Ads by Google
Thursday 05 Jul 2018 12.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW