Monday, November 19, 2018 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.01 PM

അസൂസ് സെൻഫോൺ 5Z ഇന്ത്യയിൽ അവതരിപ്പിച്ചു

Asus Zenfone 5Z

അസൂസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ അസൂസ് സെൻഫോൺ 5Z ഇന്ത്യയിൽ അവതരിപ്പിച്ചു. 6ജിബി റാം 64 ജിബി മോഡലിന് 29999 രൂപയും 6 ജിബി റാം 128 ജിബി മെമ്മറി മോഡൽ 32999 രൂപയും 8 ജിബി റാം 256 ജിബി മോഡൽ 36999 രൂപയുമാണ് വിലവരുന്നത്.

ജൂലായ് 9 മുതൽ ഫ്ലിപ്കാർട്ട് വഴി മാത്രമായി ഈ മോഡൽ ലഭ്യമാകും. Qualcomm Snapdragon 845 SoC, 8 ജിബി റാം, 19:9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഇരട്ട ക്യാമറ തുടങ്ങിയ ഒരുപിടി സൗകര്യങ്ങളോടെയാണ് ഫോൺ എത്തുന്നത്. 18.7: 9 അനുപാതവും കോർണിംഗ് ഗോറില്ലാ ഗ്ലാസ് പരിരക്ഷയുമുള്ള സൂപ്പർ ഐപിഎസ് + 6.2 ഫുൾ എച്ച്ഡി + 1080x2246 പിക്സൽ ഡിസ്പ്ലേ ആണ് ഫോണിലുള്ളത്.

ഡ്യുവൽ സിം ഡ്യുവൽ-വോൾട്ട് പിന്തുണയ്ക്കുന്ന അസൂസ് ZenFone 5Z ZenUI 5.0ൽ ആണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് ഓറിയോ 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആൻഡ്രോയ്ഡ് പി അപ്ഡേറ്റും ഉണ്ട്. ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoCയിൽ അഡ്രിനോ 630 ജിപിയു സഹിതം വരുന്ന ഫോൺ 8 ജിബി റാം വരെ ഉള്ള മോഡലുകളിലാണ് ലഭിക്കുക. 256 ജിബി വരെ മെമ്മറി പിന്തുണയുള്ള ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 2 ടിബി വരെ വർദ്ധിപ്പിക്കാം.

ഇരട്ട ക്യാമറകളാണ് ഫോണിന്റെ പിൻവശത്ത് ഉള്ളത്. ഈ റിയർ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ സോണി IMX363 പ്രാഥമിക സെൻസറും F / 1.8 അപേർച്ചറും OIS- ന്റെ പിന്തുണയും, ഫിക്സഡ് ഫോക്കസും ഒപ്പം എഫ് / 2.2 അപ്പെർച്ചർ ഉള്ള സെക്കൻഡറി 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസറും ഉണ്ട്.

മുൻവശത്തെ ക്യാമറയ്ക്കും ഇതേ 8 മെഗാപിക്സൽ ഓമ്നിവിഷൻ 8856 സെൻസർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 4 ജി VoLTE, ഡ്യുവൽ ബാൻഡ് വൈ-ഫൈ, എൻഎഫ്സി, ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ, യുഎസ്ബി ഒ.ടി.ജി, എ-ജിപിഎസ്, ഗ്ലോനാസ്, ബീഡോ, USB ടൈപ്പ്- C, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് മറ്റു ഫീച്ചറുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW