Wednesday, September 19, 2018 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 06.12 PM

അടിച്ചു ഫിറ്റായി പോലീസുകാരന്‍ കയറിയിരുന്നത് ജഡ്ജിയുടെ കസേരയില്‍; സെല്‍ഫിയെടുത്ത് രസിക്കുമ്പോള്‍ സംഭവിച്ചത് !

uploads/news/2018/07/230784/jail.jpg

ജഡ്ജിയുടെ കസേരയില്‍ ഇരുന്ന പോലീസുകാരന് പണി കിട്ടി. അടിച്ച് ഫിറ്റായി കോടതിയിലെത്തി സന്തോഷത്തോടെ ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന പൊലീസുകാരനാണ് ജയിലിലായത്. 28കാരനായ പൊലീസ് ട്രെയ്നി രാം അവതാര്‍ റാവത്ത് ആണ് ശിക്ഷ ചോദിച്ച് വാങ്ങിയത്. മധ്യപ്രദേശിലെ ഉമേരിയ ജില്ലയില്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ ചേംബറിലായിരുന്നു സംഭവം.

ഉര്‍മേരിയയിലെ പൊലീസ് അക്കാഡമിയില്‍ പഠിക്കുകയാണ് രാം അവതാര്‍. ജഡ്ജിയുടെ ചേംബര്‍ ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ മദ്യലഹരിയുടെ ബോധമില്ലായ്മയില്‍ തോന്നിയ വികൃതിയാണ്. പൊലീസില്‍ കയറിയതിന്റെ സന്തോഷവും മദ്യപിച്ച് കോടതിയില്‍ കയറിയതിന്റെ ആവേശവുമെല്ലാമായി ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫികളെടുത്ത് രസിക്കുമ്പോളാണ് പൊലീസുകാരന് പണി കിട്ടിയത്. കോടതിയിലെ പ്യൂണാണ് വിവരം മറ്റ് പൊലീസുകാരെ അറിയിച്ചത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Ads by Google
Wednesday 04 Jul 2018 06.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW