Tuesday, December 11, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 06.05 PM

എന്റെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് ചെയ്ത് നിങ്ങള്‍ പണി പഠിച്ചു തുടങ്ങിയിട്ടുണ്ട്..അഭിനന്ദനങ്ങള്‍ .... മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളിടുന്ന സംഘപരിവാറുകാരോട് ദുര്‍ഗയ്ക്ക് പറയാനുള്ളത്

ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സോഷ്യല്‍ മീഡിയയിലൂടെ എന്റെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവെടുത്തും.. മോര്‍ഫിങ്ങിലൂടെ ദ്രിശ്യസാക്ഷാത്കാരം നല്‍കിയും... പ്രാസമൊപ്പിച്ച് തെറി വിളിച്ചും.. പ്രതികരിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചുകൊണ്ടേയിരിക്കുക...
uploads/news/2018/07/230781/durga-malathi.jpg

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ദുര്‍ഗ മാലതി വരച്ച ചിത്രം വിവാദമായിരുന്നു. പുരുഷ ലിംഗത്തിന് മുകളില്‍ നാട്ടിയിരിക്കുന്ന ബിജെപിയുടെ കൊടിയാണ് ദുര്‍ഗ വരച്ച ചിത്രം. ഇതേതുടര്‍ന്ന് അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക ആക്രമണങ്ങളുമായി സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയിരുന്നു. ശിവലിംഗത്തെ അധിക്ഷേപിച്ചെന്നും ഹിന്ദു മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു ആക്രമണം. അസഭ്യ വര്‍ഷവും ബലാത്സംഗ, വധഭീഷണികളും ദുര്‍ഗ മാലതിക്ക് നേരെ ഉയര്‍ന്നു. ഇപ്പോള്‍ ദുര്‍ഗയുടെ തല മോര്‍ഫ് ചെയ്ത് ചേര്‍ത്ത അശ്ലീല ചിത്രങ്ങളാണ് സംഘ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സംഘപരിവാറിനു രൂക്ഷമായ പരിഹാസം കൊണ്ടാണ് ദുര്‍ഗ മറുപടി നല്‍കുന്നത്. ദുര്‍ഗയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മതവികാരം വ്രണപ്പെടുത്തിയെന്ന ന്യായീകരണവുമായി കാമവെറി കരഞ്ഞുതീര്‍ത്തുനടക്കുന്ന കള്ളനാണയങ്ങളോട്...ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സോഷ്യല്‍ മീഡിയയിലൂടെ എന്റെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവെടുത്തും.. മോര്‍ഫിങ്ങിലൂടെ ദ്രിശ്യസാക്ഷാത്കാരം നല്‍കിയും... പ്രാസമൊപ്പിച്ച് തെറി വിളിച്ചും.. പ്രതികരിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചുകൊണ്ടേയിരിക്കുക...എല്ലാം ഭാരതാംബയെ പൂജിക്കുന്നവരും സദാചാരത്തിന്റെ കാവല്‍നായ്ക്കളുമാണെന്നോര്‍ക്കുമ്പോ പറയാതെ വയ്യ... 'ബോലൊ... ഭാരത് മാതാ കീ ജയ്''. പിന്നെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാനൊക്കെ നിങ്ങളോട് പറയുന്നത് എന്ത് ആര്‍ഭാടമാണു..,!നിങ്ങള്‍ക്കെന്ത് ആശയം .. എന്ത് നിലപാട്... കാട്ടുകോഴിക്കെന്ത് കര്‍ക്കിടകസംക്രാന്തി...അല്ലെ?

uploads/news/2018/07/230781/durga-2.jpg

എന്തായാലും എനിക്കൊന്നെ പറയാന്‍ ഉള്ളൂ... മുന്നെ ചെയ്ത എന്റെ മോര്‍ഫെഡ് ഫോട്ടോസ് വച്ചു നോക്കുമ്പോ ഇത് കുറച്ചുകൂടി നന്നായിട്ടുണ്ട്... നിങ്ങള്‍ക്കു നല്ല ഇമ്പ്രൂവെമന്റ് ഉണ്ട്... പലതരത്തില്‍ പല ആംഗിളില്‍ എന്റെ തന്നെ നൂറുകണക്കിനു ഫോട്ടോസ് ഉപയോഗിച്ചു മോര്‍പ്ഫ് ചെയ്ത് ചെയ്ത് നിങ്ങള്‍ പണി പഠിച്ചു തുടങ്ങിയിട്ടുണ്ട്..അഭിനന്ദനങ്ങള്‍ .... എനിക്ക് നിങ്ങളുടെ കലാവിഷ്‌കാരം മുഴുവനായി പുറത്ത് കൊണ്ടുവന്നു പോസ്റ്റണമെന്നുണ്ടായിരുന്നെങ്കിലും ഫേസ്ബുക്ക് സമ്മതിക്കാത്തത്‌കൊണ്ടാണ് ഫോട്ടോസ് ബ്ലര്‍ ചെയ്യേണ്ടി വന്നത് ...സദയം ക്ഷമിക്കുമല്ലോ

Ads by Google
Wednesday 04 Jul 2018 06.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW