Saturday, September 22, 2018 Last Updated 39 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 03.21 PM

സ്ത്രീ-പുരുഷ ജാതകത്തില്‍ ചൊവ്വദോഷം

''സ്ത്രീ-പുരുഷ ജാതകത്തില്‍ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ ചൊവ്വാ നിന്നാല്‍ പാപമാണ്. ''
uploads/news/2018/07/230766/joythi040718a.jpg

സ്ത്രീയായാലും പുരുഷനായാലും ജാതകത്തിലെ ലഗ്നാലും ചന്ദ്രനാലും ശുക്രനാലും 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങളായ രാഹു, രവി, ശനി, ചൊവ്വ നില്‍ക്കുന്നത് നല്ലതല്ല.

എന്നാല്‍ മറ്റ് പാപഗ്രഹങ്ങളെ അപേക്ഷിച്ച് ചൊവ്വയാണ് വിവാഹകാര്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സ്ത്രീ-പുരുഷ ജാതകത്തില്‍ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ ചൊവ്വാ നിന്നാല്‍ പാപമാണ്. ഈ പാപത്തെയാണ് ചൊവ്വാദോഷം എന്ന് പറയുന്നത്. എന്നാല്‍ ചൊവ്വാദോഷങ്ങള്‍ക്ക് ജാതകത്താല്‍ തന്നെ പരിഹാരവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

1, 2, 4, 7, 8, 12 ഭാവങ്ങളില്‍ ചൊവ്വാ നിന്നാലും ആ ജാതകത്തില്‍ താഴെപ്പറയുന്ന ഗ്രഹനിലയുണ്ടെങ്കില്‍ ചൊവ്വാദോഷം ഉണ്ടാവുകയില്ല.

1. ലഗ്നാലോ, ചന്ദ്രാലോ ഏഴില്‍ ഏഴാംഭാവാധിപനോ, ശുഭനോ നിന്നാല്‍ വൈധവ്യം ഉണ്ടാകില്ല.
2. 3, 6, 11 ഭാവങ്ങളില്‍ പാപഗ്രഹങ്ങളും ഏഴില്‍ ഭാവാധിപനും നിന്നാല്‍ ചൊവ്വദോഷ പരിഹാരമാണ്.
3. സ്ത്രീ പുരുഷ ജാതകങ്ങളില്‍ ഒരാളുടെ ജാതകത്തിലെ പാപസ്ഥിതി തന്നെ മറ്റേയാളുടെ ജാതകത്തിലും ഉണ്ടെങ്കില്‍ ദോഷപരിഹാരമാകും.

4. കുംഭം, ചിങ്ങം രാശികളില്‍ നില്‍ക്കുന്ന ചൊവ്വദോഷം ചെയ്യില്ല.
5. ഇടവം, തുലാം നാലാംഭാവങ്ങളില്‍ ചൊവ്വ നിന്നാലും ദോഷമില്ല.
6. ലഗ്നം മേടത്തിലും ധനു പന്ത്രണ്ടിലും വൃശ്ചികം നാലിലും ഇടവം ഏഴിലും കുംഭം എട്ടിലും നിന്നാലും ചൊവ്വദോഷ പരിഹാരണമാണ്.

7. ചന്ദ്രനും ചൊവ്വയും ഒരേ രാശിയില്‍ നിന്നാലും ചൊവ്വാദോഷം ഉണ്ടാകില്ല.
8. കര്‍ക്കടകം, ചിങ്ങം, ധനു, മീനം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്ക് ചൊവ്വായോഗകാരകനാണ്. പാപം ചെയ്യില്ല.
9. മേടം, വൃശ്ചികം, രണ്ടാംഭാവമായി ചൊവ്വ നിന്നാലും ഇടവം, തുലാം, നാലാംഭാവമായി ചൊവ്വ നിന്നാലും കന്നി, തുലാം, പന്ത്രണ്ടാംഭാവമായി ചൊവ്വ നിന്നാലും ഏഴിലോ, എട്ടിലോ പാപഗ്രഹം നിന്നാലും ഒന്‍പതില്‍ ശുക്രന്‍ നിന്നാലും ചൊവ്വായ്ക്ക് ദോഷമുണ്ടാകുകയില്ല. ചൊവ്വാദോഷം പറയുന്ന കേസുകളില്‍ ഗ്രഹനില പരിശോധിച്ചാല്‍ നൂറില്‍ ഒരാള്‍ക്ക് മാത്രമേ ചൊവ്വാദോഷം കാണുന്നുള്ളു.

എട്ടില്‍ ചൊവ്വയുള്ള ഒരു ജാതകം


ജനനത്തീയതി: 1980 ജൂണ്‍ 6-ാം തീയതി രാത്രി 10.30-ന് ജനനസ്ഥലം: കോട്ടയം, നക്ഷത്രം: പൂരൂരുട്ടാതി.
ഈ ഗ്രഹനിലയില്‍ 8-ല്‍ ചൊവ്വായാണ്. എന്നാല്‍ ചൊവ്വാ സ്ഥിതി ചെയ്യുന്ന രാശി ചിങ്ങമായതിനാല്‍ ഈ വ്യക്തിയെ ചൊവ്വദോഷം ബാധിക്കുകയില്ല. ഈ ഗ്രഹനിലയിലെ പാപം എന്നത് ശുക്രനാല്‍ 12-ല്‍ രവി സ്ഥിതി ചെയ്യുന്നു എന്നതു മാത്രം.

വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന ഏഴാം ഭാവത്തിന്റെ അധിപന്‍ ചന്ദ്രനാണ്. എന്നാല്‍ ഈ വ്യക്തിയുടെ വിവാഹം നീണ്ടുപോകുന്നത് ഇല്ലാത്ത ചൊവ്വാദോഷത്തിന്റെ പേരിലാണ്.

ടി. സന്തോഷ് കുമാര്‍
ജ്യോതിഷാചാര്യ
മൊ: 9961019689

Ads by Google
Ads by Google
Loading...
TRENDING NOW