Thursday, July 19, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 01.16 PM

ദിലീപിന്റെ നീക്കം വിചാരണ വൈകിപ്പിക്കാന്‍; നടിക്കും മഞ്ജവാര്യര്‍ക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് സര്‍ക്കാര്‍

ആക്രമണത്തിനിരമായ നടിയേയും മുന്‍ ഭാര്യ മഞ്ജുവാര്യരേയും ബുദ്ധിമുട്ടിക്കാനാണ് ദിലീപിന്റെ ശ്രമം
dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിയായ ദിലീപിന് അവകാശമില്ലെന്ന് സര്‍ക്കാര്‍. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി.

കേസിലെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നു. സി.ബി.ഐ അന്വേഷണം എന്ന ആവശ്യവും ഇത് ലക്ഷ്യമിട്ടാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയില്ലെന്നു പറഞ്ഞ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനകം വിവിധ ആവശ്യങ്ങളുമാി ദിലീപ് 11 ഹര്‍ജികള്‍ വിവിധ കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആക്രമണത്തിനിരമായ നടിയേയും മുന്‍ ഭാര്യ മഞ്ജുവാര്യരേയും ബുദ്ധിമുട്ടിക്കാനാണ് ദിലീപിന്റെ ശ്രമം. ഇവര്‍ക്കെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആരോപണങ്ങള്‍ക്ക് വേണ്ടിയുള്ള ആരോപണങ്ങളാണിത്. ഒന്നിനും ഒരു തെളിവുമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
Loading...
TRENDING NOW