Monday, July 23, 2018 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 12.24 PM

എംഐ എവണ്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റ് പിന്‍വലിച്ചു

Xiaomi

ഷാവോമിയുടെ എംഐ എവണ്‍ സ്മാര്‍ട്‌ഫോണിനുള്ള ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റ് കമ്പനി പിന്‍വലിച്ചതായി സൂചന. ദിവസങ്ങള്‍ക്ക് മുമ്പാണ്‌ ആന്‍ഡ്രോയിഡ് ഓറിയോ 8.1 പുറത്തുവിട്ടത്. അപ്‌ഡേറ്റ് ചെയ്തതിന് ശേഷം നിരവധി തകരാറുകള്‍ ശ്രദ്ധയില്‍പെട്ടെന്ന ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് അപ്‌ഡേറ്റ് പിന്‍വലിച്ചതെന്നാണ് റിപ്പോർട്ടുകൾ. മുമ്പാണ്‌

സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും സേഫ്റ്റിനെറ്റ് തകരാറിലായതുമാവാം ഇതിന്റെ കാരണമെന്ന് കരുതുന്നു. എന്നാൽ, ഷാവോമി ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുൻപ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭ്യമാക്കിയ സമയത്തും ഇതേ പ്രശ്‌നം ഉണ്ടാവുകയും അപ്‌ഡേറ്റ് താല്‍കാലിക മായി പിന്‍വലിക്കുകയും ചെയ്തിരുന്നു.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അപ്‌ഡേറ്റിലേക്ക് മാറിയ ഉപയോക്താക്കള്‍ പലര്‍ക്കും അവരുടെ ടെസ്റ്റ് മെസേജുകള്‍ നഷ്ടമായതായി. എന്നാല്‍ ഫോണുകളില്‍ തന്നെയുള്ള എസ്‌എംഎസ് ആപ്പ് ഉപയോഗിച്ചവര്‍ക്കാണ് ഈ പ്രശ്‌നം ഉണ്ടായത്. തേഡ് പാര്‍ട്ടി എസ്‌എംഎസ് ആപ്പുകള്‍ ഉപയോഗിച്ചവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടായതുമില്ല.

ബാറ്ററിചാര്‍ജ് അതിവേഗം ചോരുന്നുവെന്ന പരാതിയും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഫോണില്‍ ബാറ്ററി ശേഷി വര്‍ധിച്ചെന്ന് ചിലർ പറയുന്നു. ഒരിക്കല്‍ ഒടിഎ അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്‍ ലഭിച്ചവര്‍ക്കൊന്നും ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW