Tuesday, September 25, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.38 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(4)

uploads/news/2018/07/230691/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ഭൂമിവില്‌പനയ്‌ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും.
ഇടവം (കാര്‍ത്തിക ണ്ട, രോഹിണി, മകയിരം ) - ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും. സംസര്‍ഗ ഗുണത്താല്‍ സദ്‌ചിന്തകള്‍ വര്‍ധിക്കും. പരിശ്രമങ്ങള്‍ വിജയത്തിലെത്തും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം മാറും. സന്താനശ്രേയസ്സുണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സന്താനശ്രേയസ്സുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാഹനം മാറ്റി വാങ്ങാനിട വരും. ആത്മവിസ്വാശം വര്‍ധിക്കും. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. ബന്ധുക്കളുമായി രമ്യതയിലെത്തിച്ചേരാന്‍ ശ്രമിക്കും. ജോലിസ്‌ഥിരത ലഭിക്കും. അനാവശ്യ ആധി ഒഴിവാക്കണം. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - നിര്‍ത്തിവച്ച കര്‍മ്മപദ്ധതി പുനഃരാരംഭിക്കും. നിസ്സാര ചികിത്സകളാല്‍ രോഗവിമുക്‌തി ഉണ്ടാകും. കര്‍മമേഖലയില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ജീവിതനിലവാരം മെച്ചപ്പെടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ജീവിതനിലവാരം മെച്ചപ്പെടും. അധികാര പരിധി വര്‍ധിക്കും. സങ്കല്‌പങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പുതുതായി ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള സാഹചര്യം ഒത്തുകൂടും. ആരോഗ്യനില മെച്ചപ്പെടും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ആരോഗ്യനില മെച്ചപ്പെടും. ബാങ്കിംങ്‌ ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക്‌ നല്ല പുരോഗതി ദൃശ്യമാകും. കലാസാഹിത്യരംഗങ്ങളില്‍ വ്യക്‌തിത്വം പുലര്‍ത്തും. വിവാഹകാര്യത്തില്‍ തീരുമാനമാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - കലാസാഹിത്യരംഗങ്ങളില്‍ വ്യക്‌തിത്വം പുലര്‍ത്തും. ഏറ്റെടുത്ത പ്രവൃത്തികള്‍ ഉത്തരവാദിത്തത്തോടെ ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. രാഷ്‌ട്രീയ രംഗത്ത്‌ ശോഭിക്കും. കൂട്ടുകച്ചവടത്തില്‍ ആദായം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്‌ഥത നിലനില്‍ക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - രാഷ്‌ട്രീയരംഗത്ത്‌ നേതൃത്വപരമായ ചുമതലകള്‍ നിര്‍വഹിക്കും. കായികരംഗത്ത്‌ ശോഭിക്കും. ജോലിഭാരം മൂലം ശാരീരികക്ഷീണം അനുഭവപ്പെട്ടേക്കാം. സന്താനശ്രേയസ്സുണ്ടാകും. യുവജനങ്ങളുടെ വിവാഹക്കാര്യത്തിന്‌ കാലതാമസം നേരിടും. സാമ്പത്തിക രംഗം മെച്ചപ്പെടും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - യുവജനങ്ങളുടെ വിവാഹക്കാര്യത്തിന്‌ കാലതാമസം നേരിടും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ മുടക്കം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത്‌ തന്റെ അഭിപ്രായം മാനിക്കപ്പെടും. ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. മനസ്സിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദേഹാസ്വാസ്‌ഥ്യം ഉണ്ടാവാം. വിദേശവാസയോഗവും, ധനാഭിവൃദ്ധിയും ഉണ്ടാവും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ധനാഭിവൃദ്ധി ഉണ്ടാവും. സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ തീരുമാനമാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പല കാര്യങ്ങളെ സംബന്ധിച്ചും പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. യാത്രാഗുണം ഉണ്ടാകും.

അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 04 Jul 2018 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW