Monday, November 19, 2018 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 01.46 PM

സാംസങ് ഗാലക്സി ഓണ്‍6 ഇന്ത്യന്‍ വിപണിയില്‍

Samsung Galaxy On6

സാംസങ് പുതിയ ബജറ്റ് സ്മാര്‍ട് ഫോണുമായി വിപണിയിലേക്ക്. 14,490 രൂപ വിലവരുന്ന ഗാലക്സി ഓണ്‍6 ആണ് സാംസങിന്റെ പുതിയ മോഡല്‍. ഈ പുതിയ സ്മാർട്ട്ഫോൺ ജൂലായ് അഞ്ചു മുതല്‍ ഫ്ലിപ് കാര്‍ട്ടിലൂടെയും സാംസങ് ഓണ്‍ലൈന്‍ ഷോപ്പിലൂടെയും ലഭ്യമാകുമെന്നാണ് സൂചന.

ഫോണിലെ പിന്‍വശത്തെ ക്യാമറ 13 മെഗാപിക്സലും മുന്‍വശത്തെ ക്യാമറ എട്ട് മെഗാപിക്സലുമാണ്. രണ്ട് ക്യാമറകളുടെയും അപ്പേര്‍ച്ചര്‍ f/1.9 ആണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, മുന്‍വശത്തെ ക്യാമറയില്‍ ഫേയ്‌സ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഗാലക്സി ഓണ്‍6ല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം.

3000 എംഎഎച്ച്‌ ആണ് ബാറ്ററി പവര്‍. സാംസങ് ഇന്‍ഫിനിറ്റി ഡിസ്പ്ലേയുള്ള ഓണ്‍6ല്‍ സാംസങിന്റെ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ടെക്നോളജിയാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി ഓണ്‍6ല്‍ എക്സിനോസ് 7870 1.6 ജിഗാഹെര്‍ട്ട്സ് ഒക്ടാകോര്‍ പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, നീല നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW