Wednesday, July 18, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.53 PM

ഈ താമരപ്പൂവിന്റെ വില 28 കോടി, 6,690 വജ്രങ്ങള്‍ പതിച്ച് ആറുമാസംകൊണ്ട് പണിതീര്‍ത്ത അത്ഭുതമോതിരം !

uploads/news/2018/07/230457/one-core-lottus.jpg

ഒരു താമരപ്പൂവിന് കോടികള്‍ വിലയെന്ന് കേട്ടാല്‍ വിശ്വസിക്കുമോ ? എന്നാല്‍ 28കോടി രൂപ വിലയുള്ള ഒരു താമരപ്പൂവ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്. 6,690 വജ്രങ്ങളും 18 കാരറ്റ് സ്വര്‍ണവും കൊണ്ട് താമരയുടെ രൂപത്തില്‍ ഗുജറാത്തിലെ സ്വര്‍ണ വ്യാപാരികള്‍ നിര്‍മ്മിച്ച മോതിരമാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയത്. ഗുജറാത്തിലെ വിശാല്‍ അഗര്‍വാള്‍, ഖുഷ്ബു അഗര്‍വാള്‍ എന്നിവരാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്.

ഇന്ത്യയുടെ ദേശീയ പുഷ്പം താമര ആയതിനാലാണ് അങ്ങനെ മോതിരം പണിതതെന്നും ഇവര്‍ വ്യക്തമാക്കി. ഗിന്നസ് ലോക റെക്കോഡ് സംഘം നേരിട്ടെത്തി മോതിരത്തിന്റെ ആധികാരികത പരിശോധിച്ചാണ് അംഗീകാരം നല്‍കിയത്. ലോകത്തെ തന്നെ അപൂര്‍വ്വമെന്ന് കണക്കാക്കുന്ന 58 ഗ്രാം ഭാരമുളള മോതിരം നിര്‍മ്മിക്കാന്‍ ആറ് മാസം പണി ചെയ്യേണ്ടി വന്നു. ജല സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് മോതിരം പണിതതെന്ന് ആഭരണ വ്യാപാരികള്‍ പറയുന്നു.

Ads by Google
Tuesday 03 Jul 2018 12.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW