ക്വാലാലംപൂര്‍ : രണ്ട് ഭാര്യമാരുള്ള 41കാരന് മൂന്നാമത് വിവാഹം കഴിച്ചത് 11കാരിയെ. രണ്ട് വിവാഹം കഴിഞ്ഞ 41കാരന് ചെ അബ്ദുള്‍ കരീമാണ് 11 കാരിയെയും വിവാഹം കഴിച്ചത്. മലേഷ്യക്കാരനാണ് 11 കാരിയെ വിവാഹം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. 11കാരി തന്റെ 41കാരന് ഭര്‍ത്താവിന്റെ കൈയ്യില്‍ ചുംബിക്കുന്ന ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്.
അതേസമയം 11കാരിയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് വിവഹം നടത്തിയതെന്നാണ് അബ്ദുള്‍ കരീം പറയുന്നത്. സംഭവത്തില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. രണ്ട് ഭാര്യമാരും ആറ് മക്കളും ഇപ്പോള്‍ ഇയാള്‍ക്കുണ്ട്. സമ്പന്നനായ ഇയാള്‍ക്ക് റബ്ബര്‍ വ്യാപാരമാണ് ബിസിനസ്. സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന എതിര്‍പ്പുകളിലും വിമര്‍ശനത്തിലും ദു:ഖമുണ്ടെന്ന് അബ്ദുള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് 16 വയസാകാതെ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കില്ലെന്നും ഇയാള്‍ പറഞ്ഞു. 18 വയസാണ് മലേഷ്യയിലെ വനിതകളുടെ വിവാഹ പ്രായം. മാതാപിതാക്കളുടെ സമ്മതത്തോടെയാണെങ്കില്‍ 16 വയസില്‍ വിവാഹം കഴിക്കാം.