Thursday, July 19, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 12.22 PM

'അമ്മ' സമവായത്തിലേയ്ക്ക്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇടവേള ബാബു

uploads/news/2018/07/230198/amma.jpg

കൊച്ചി : ഒരു വിഭാഗം നടിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ദിലീപ് വിവാദത്തില്‍ താരസംഘടനയായ 'അമ്മ'സമവായ വഴിത്തിരിവിലേയ്‌ക്കെന്ന് സൂചന. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേ ബാബു പ്രതിഷേധം ഉയര്‍ത്തിയ നടിമാരെ അറിയിച്ചു. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ക്കാണ് മറുപടി നല്‍കിയിരിക്കുന്നത്.

അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഇതോടെ സംഭവം വന്‍ വിവാദമായി തീരുമാനത്തില്‍ പ്രതിഷേധിച്ച് രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ ആക്രമണത്തിന് ഇരയായ നടി എന്നിവര്‍ അമ്മയില്‍ നിന്നും രാജിവെക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് കത്തു നല്‍കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW