Saturday, September 22, 2018 Last Updated 51 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 02.41 PM

ചന്ദ്രദശ - 10 വര്‍ഷം

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 16
uploads/news/2018/07/230196/joythi020718.jpg

"" അനിഷ്ടപ്രദനായ ചന്ദ്രന്റെ ദശാകാലത്തില്‍ മാതാവിന് അരിഷ്ടത, രാജ്ഞീ കോപം, അപമാനഭയം, കഫസംബന്ധമായ രോഗങ്ങള്‍, അലസത, സ്വജനങ്ങളുമായി കലഹം തുടങ്ങിയ േക്ലശപ്രദമായ അനുഭവങ്ങള്‍ വന്നുചേരുന്നതാണ്. ഈ സമയത്തില്‍ ദോഷഫലങ്ങളെ കുറയ്ക്കുവാനായി ചന്ദ്രപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്.""

സൂര്യദശാകാലം കഴിഞ്ഞുവരുന്ന 10 വര്‍ഷക്കാലമാണ് ചന്ദ്രദശാകാലഘട്ടം. ചന്ദ്രന്‍ മനസ്സിന്റേയും ദേഹത്തിന്റേയും കാരകനാണ്. ജാതകത്തില്‍ ചന്ദ്രന് ബലമില്ലെങ്കില്‍ മനഃസുഖവും ദേഹസുഖവും കുറവായിരിക്കും.

ജ്യോതിഷശാസ്ത്രം പറയുന്നത് ചന്ദ്രന് ബലമില്ലാത്ത അവസ്ഥയാണ് ജാതകത്തിലെങ്കില്‍ പിന്നെ മറ്റു ഗ്രഹങ്ങളുടെ പൂര്‍ണ്ണഫലം ലഭിക്കുകയില്ലായെന്നാണ്.

പഞ്ചേന്ദ്രിയങ്ങളെല്ലാം പൂര്‍ണ്ണാരോഗ്യത്തോടെ ഇരിക്കുവാണെങ്കിലും നമ്മുടെ മനസ്സ് അസ്വസ്ഥമാണെങ്കില്‍ ഒന്നും അനുഭവിക്കുവാന്‍ സാധിക്കുകയില്ലല്ലോ. (ഉദാ: നല്ല പായസം മുന്‍പിലുണ്ടെങ്കിലും മനസ്സ് സങ്കടപ്പെട്ടിരിക്കുവാണെങ്കില്‍ കഴിച്ചാല്‍ രുചി തോന്നാറില്ലല്ലോ.) അതുപോലെ മനോകാരകനായ ചന്ദ്രന്റെ ബലക്കുറവിനാല്‍ മറ്റ് ഗ്രഹങ്ങളുടെ ശുഭഫലംപോലും അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേരും.

അപ്രകാരം ബലമില്ലാത്ത അവസ്ഥയാണ് ചന്ദ്രന് ജാതകത്തിലെങ്കില്‍ ആ വ്യക്തിക്ക് വിഷാദാത്മകത്വം, വൈകാരികമായ അസ്ഥിരത, മനഃക്ലേശം, നിരാശ, ഉത്സാഹമില്ലായ്മ, ജലസംബന്ധിയായ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കും. ഇപ്രകാരം ബലരഹിതനായ ചന്ദ്രന്റെ ദശാകാലത്തില്‍ മുകളില്‍ പറഞ്ഞ ഫലങ്ങള്‍ പ്രകടമായി അനുഭവപ്പെടുന്നതാണ്.

അനിഷ്ടപ്രദനായ ചന്ദ്രന്റെ ദശാകാലത്തില്‍ മാതാവിന് അരിഷ്ടത, രാജ്ഞീ കോപം, അപമാനഭയം, കഫസംബന്ധമായ രോഗങ്ങള്‍, അലസത, സ്വജനങ്ങളുമായി കലഹം തുടങ്ങിയ ക്ലേശപ്രദമായ അനുഭവങ്ങള്‍ വന്നുചേരുന്നതാണ്. ഈ സമയത്തില്‍ ദോഷഫലങ്ങളെ കുറയ്ക്കുവാനായി ചന്ദ്രപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ചന്ദ്രപ്രീതിക്കായി ചെയ്യേണ്ട പരിഹാരങ്ങള്‍ വരും ലക്കങ്ങളില്‍ എഴുതുന്നതാണ്.

ജാതകത്തില്‍ ചന്ദ്രന്‍ ബലവാനാണെങ്കില്‍ ചന്ദ്രദശാകാലം വളരെ ശ്രേയസ്‌ക്കരമായിരിക്കും. ഈ കാലഘട്ടത്തില്‍ മനഃപ്രസാദം, സര്‍വ്വവിധ അഭീഷ്ടങ്ങളും സാധിക്കുക, സുഖമായ ഭക്ഷണം, ഭാര്യാ, സന്താനങ്ങള്‍, ആഭരണങ്ങള്‍, വിശേഷവസ്ത്രങ്ങള്‍, നാല്‍ക്കാലി ലാഭം, വിദേശയോഗം, വാഹനലാഭം, നല്ലയാളുകളുടെ പ്രശംസ, ഗുരുജനങ്ങളുടെ അനുഗ്രഹം, സര്‍ക്കാര്‍ ആനുകൂല്യം തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകുന്നതാണ്.

കറുത്തപക്ഷത്തിലെ ഷഷ്ഠി മുതല്‍ ശുക്ലപക്ഷം പഞ്ചമിവരെയുള്ള സമയം പൊതുവെ ചന്ദ്രന്‍ പക്ഷബലരഹിതനായിരിക്കുമല്ലോ. ഈ സമയത്തില്‍ ജനിച്ചവര്‍ ചന്ദ്രദശാകാലത്തില്‍ ചന്ദ്രപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്.

( തുടരും.. മേടം മുതല്‍ മീനം വരെയുള്ള രാശികളില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലഫലം. )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW