Wednesday, December 19, 2018 Last Updated 23 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 02.26 PM

അതിരാവിലെ വെള്ളം കുടിച്ചാല്‍

വേനല്‍മാറി മഴവന്നതോടെ ചൂടിന്റെ കാഠിന്യം കുറഞ്ഞു, എന്നുകരുതി വെള്ളംകുടി ശീലം നിര്‍ത്തേണ്ടതില്ല. വെള്ളംകുടി കാലാവസ്ഥയ്ക്ക നുസരിച്ച് മാറ്റേണ്ട ശീലമല്ല...
uploads/news/2018/07/230194/dringWatertips020718.jpg

വേനല്‍ച്ചൂടു ശമിച്ചു, മഴക്കാലമെത്തിത്തുടങ്ങി. ചൂടിന്റെ കാഠിന്യവും ക്ഷീണവും കുറഞ്ഞതോടെ വെള്ളംകുടിശീലം കുറയ്ക്കുന്നവരാണധികവും. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും പന്ത്രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നത് കാലാവസ്ഥ വ്യതിയാനമനുസരിച്ച് മാറ്റേണ്ട ശീലമല്ല.

രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് നല്ല ഉന്മേഷം കിട്ടും. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്.

1. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം, അനായാസം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.
2. ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുവഴി വിശപ്പു വര്‍ദ്ധിക്കുക മാത്രമല്ല ശരീരത്തിന് ഊര്‍ജ്ജവും ലഭിക്കും.
3. രാവിലെ വെള്ളം കുടിച്ച്, ഏകദേശം അരമണിക്കൂറിനു ശേഷം ഭക്ഷണം കഴിച്ച് തുടങ്ങണം. ഇങ്ങനെ പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ മാറും, സുഗമമായ മലബന്ധത്തിനും പരിഹാരമാകും.

4. രക്തം നവീകരിക്കുന്നതിനും, പുതിയ പേശീ കോശങ്ങള്‍ രൂപപ്പെടുന്നതിനും സഹായിക്കും.
5. ശരീരത്തില്‍ നിന്നും മൂത്രത്തിലൂടെയാണ് വിഷാംശം നീക്കം ചെയ്യുന്നത്. അതിന് വെള്ളംകുടി സഹായിക്കും.
6. കൊഴുപ്പിന്റെ അളവ് കുറച്ച് വണ്ണവും ഭാരവും കുറയ്ക്കും.

7. ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
8. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കാം.
9. രാവിലെ വെള്ളം കുടിച്ചാല്‍ രക്തത്തിലെ വിഷാംശം ഇല്ലാതായി ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകും.

uploads/news/2018/07/230194/dringWatertips020718a.jpg

10. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍പരിഹരിക്കും.
11. കുടല്‍ വൃത്തിയാകാന്‍ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

12. ശരീരത്തിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാന്‍ വെള്ളംകുടി സഹായിക്കും.
13. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാല്‍ മതി. ഇത് പ്രമേഹവും ബിപി യും നിയന്ത്രിക്കും.
14. ആഹാരം കഴിക്കുന്നതിന് മുപ്പതു മിനിറ്റ് മുന്‍പ് 500 മില്ലിലിറ്റര്‍ വെള്ളം കുടിച്ചാല്‍ 12 ദിവസം കൊണ്ട് രണ്ട് കിലോ ഭാരം കുറയും.

15. പുതിയ കോശങ്ങള്‍ ഉണ്ടാകാനും മൃതകോശങ്ങള്‍ ഇല്ലാതാകാനും വെള്ളം കുടി സഹായിക്കും.
16. കിഡ്‌നിയുടെ ആരോഗ്യത്തിന് അതിരാവിലെയുള്ള വെള്ളംകുടി നല്ലൊരു മാര്‍ഗ്ഗമാണ്.
17. സ്ത്രീകളുടെ ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍ ഇല്ലാതാകാന്‍ വെള്ളംകുടി സഹായിക്കും.

ശുദ്ധീകരിച്ചശേഷം ഉപയോഗിക്കുക


വീട്ടിലെ കിണറ്റു വെള്ളമല്ലേ എന്നു കരുതി ശുദ്ധീകരിക്കാതെ കുടിക്കരുത്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത നിരവധി മാലിന്യങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ടാകാം. വെള്ളം ശുദ്ധീകരിക്കാന്‍ ഇന്ന് ധാരാളം മാര്‍ഗങ്ങള്‍ നിലവിലുണ്ട്.

തിളപ്പിച്ചാല്‍ സുരക്ഷിതം


കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമാര്‍ഗം തിളപ്പിക്കല്‍ തന്നെയാണ്. വെള്ളം തിളച്ചശേഷവും 5-10 മിനിട്ടുകള്‍ കൂടി തിളയ്ക്കാന്‍ അനുവദിക്കുക. ഹെപ്പറ്റൈറ്റിസ്- എ അടക്കമുള്ള വൈറസുകള്‍ നശിക്കുന്നതിന് വെള്ളം കൂടുതല്‍ നേരം തിളയ്ക്കുന്നത് ആവശ്യമാണ്. വെള്ളം തിളച്ചശേഷം അതിലേക്ക് വീണ്ടും പച്ചവെള്ളം ചേര്‍ക്കുന്ന രീതിയും ഒഴിവാക്കുന്നതാണ് ഉത്തമം.

ലക്ഷ്മി ബിനീഷ്

Ads by Google
Monday 02 Jul 2018 02.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW