Monday, September 24, 2018 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 07.03 PM

3.2 ടിബി 4ജി ഡാറ്റ മൺസൂൺ ഓഫറുമായി ജിയോ; ഓഫർ ലഭ്യമാകാൻ ചെയ്യേണ്ടത്

Reliance Jio

ഓപ്പോയുമായി ചേർന്നാണ് ജിയോയുടെ പുതിയ ഓഫർ വരുന്നത്. ഏത് പുതിയ ഓപ്പോ ഫോൺ വാങ്ങുമ്പോഴും റിലയൻസ് ജിയോ ഓപ്പോ മൺസൂൺ ഓഫർ ലഭ്യമാകും. ഓഫർ പ്രകാരം 3.2 ടിബി 4ജി ഡാറ്റ വരെയാണ് ഉപഭോക്താവിന് ലഭിക്കുക. കൂടാതെ, ഈ ഓഫർ പ്രകാരം 4900 രൂപ വരെ ക്യാഷ് ബാക്കും ലഭ്യമാകും.

ജൂൺ 28ന് തുടങ്ങിയ ഈ ഓഫർ അവസാനിക്കുക സെപ്റ്റംബർ 25നാണ്. ഓഫർ ലഭിക്കാനായി ആദ്യം ഓപ്പോയുടെ ഏതെങ്കിലും ഒരു പുതിയ സ്മാർട്ഫോൺ വാങ്ങുക. അതോടെ നിങ്ങൾക്ക് 4900 രൂപ വരെയുള്ള ക്യാഷ്ബാക്കും ഈ 3200 ജിബി 4ജി ഡാറ്റ ഓഫറും ലഭ്യമാകും. ഓപ്പോ റിയൽമി സീരീസ് ഒഴികെയുള്ള മറ്റേത് പുതിയ ഓപ്പോ മോഡലുകൾ വാങ്ങുമ്പോഴും ഈ ഓഫർ നിങ്ങൾക്ക് ലഭിക്കും. നിലവിലുള്ള ജിയോ ഉപഭോക്താക്കളും പുതിയ ഉപഭോക്താക്കളും എല്ലാം തന്നെ ഈ ഓഫറിന് അർഹരാണ്. ഇതിനായി 198 രൂപയുടെ അല്ലെങ്കിൽ 299 രൂപയുടെ പ്ലാൻ റീചാർജ്ജ് ചെയ്യുക എന്നത് മാത്രമാണ്.

1800 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് നിങ്ങൾക്ക് ലഭിക്കും. ഉപഭോക്താവിന് 50 രൂപയുടെ 36 വൗച്ചറുകളായി മൊത്തം 1800 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ജിയോമണി ക്രെഡിറ്റ് ആനുകൂല്യങ്ങളും ഉണ്ട്. 1800 രൂപയുടെ ക്യാഷ്ബാക്ക് ആണ് നിങ്ങളുടെ ജിയോ വാലെറ്റിലേക്ക് ലഭിക്കുക. മൂന്ന് തവണകളായാണ് ഇത് ലഭ്യമാകുന്നത്. നിങ്ങളുടെ പതിമൂന്നാമത്തെ റീചാര്ജില് ഒരു 600 രൂപ ക്രെഡിറ്റ് ആകും. ശേഷം ഇരുപത്തി ആറാമത്തെ റീചാർജിലും മുപ്പത്തി ഒമ്പതാമത്തെ റീചാർജ്ജിലും 600 രൂപ വീതം ക്രെഡിറ്റ് ആകും. അങ്ങനെ മൊത്തം 1800 രൂപ നിങ്ങളുടെ വാലെറ്റിൽ എത്തും. മാത്രമല്ല, MakeMyTrip ഓഫറായി 1300 രൂപയുടെ ആനുകൂല്യങ്ങൾ കൂടെ ലഭിക്കും എന്നാണ് റിപ്പോർട്ട്. അങ്ങനെ മൊത്തം 4900 രൂപയുടെ ക്യാഷ്ബാക്ക് നിങ്ങൾക്ക് ലഭ്യമാകും.

Ads by Google
Ads by Google
Loading...
TRENDING NOW