Friday, February 22, 2019 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 02.50 AM

പോളിടെക്‌നിക്‌ പ്രവേശനം: അവസാന റാങ്ക്‌പട്ടികയും ആദ്യ അലോട്ട്‌മെന്റും നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 45 ഗവ. പോളിടെക്‌നിക്കുകളിലേക്കും ആറ്‌ എയ്‌ഡഡ്‌ പോളി ടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500 രൂപ) ഗവ. സീറ്റുകളിലേക്കുമുള്ള അവസാന റാങ്ക്‌ ലിസ്‌റ്റും ആദ്യ അലോട്ടുമെന്റും തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. www.polyamdission.org, www.tdekerala.gov.in, www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
ആദ്യ അലോട്ടുമെന്റില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട ആദ്യ ഓപ്‌ഷന്‍ ലഭിക്കുന്ന ബ്രാഞ്ചിലും സ്‌ഥാപനങ്ങളിലും നിര്‍ബന്ധമായും പ്രവേശനം നേടണം. അല്ലെങ്കില്‍ പ്രവേശനപ്രകിയയില്‍നിന്നു പുറത്താകും.
ആദ്യ അലോട്ട്‌മെന്റില്‍ കിട്ടിയ ബ്രാഞ്ചിലും സ്‌ഥാപനത്തിലും അപേക്ഷകന്‍ തൃപ്‌തനാണെങ്കില്‍ ഉയര്‍ന്ന ഓപ്‌ഷനുകള്‍ റദ്ദാക്കി പ്രവേശനം നേടാം. അവരെ പിന്നീടുള്ള അലോട്ടുമെന്റുകളില്‍ പരിഗണിക്കില്ല.
പ്രവേശനത്തിനായി അലോട്ട്‌മെന്റ്‌ സ്ലിപ്‌, യോഗ്യത, ജാതി, വരുമാനം, മറ്റ്‌ സംവരണമുണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മുഴുവന്‍ ഫീസും ഹാജരാക്കണം.

Ads by Google
Sunday 01 Jul 2018 02.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW