തൃശൂര്‍: "അങ്കണം" ഷംസുദ്ദീന് സ്മൃതി ഏര്‍പ്പെടുത്തിയ വിശിഷ്ട സാഹിതിസേവ അവാര്‍ഡ് ഡോ. എം. ലീലാവതിക്ക്. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നവതിയിലും കൃതികളിലെ എഴുത്തിന്റെ വിശുദ്ധി വിലയിരുത്തിയാണ് തെരഞ്ഞെടുത്തത്. 19 ന് "അങ്കണം" ചെയര്മാന് ആര്.ഐ. ഷംസുദ്ദീന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സി. രാധാകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.
ഷംസുദ്ദീന് സ്മൃതിയുടെ യുവസാഹിത്യ അവാര്‍ഡിന് സൂര്യ ഗോപിയുടെ "മൃദുദേഹങ്ങള്‍" എന്ന കഥ തെരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. കവി പി.കെ. ഗോപിയുടെ മകളാണ് കേന്ദ്രസാഹിത്യ അക്കാഡമിയുടെ യുവസാഹിത്യ അവാര്‍ഡ് ജേതാവായ സൂര്യ.
യുവസാഹിത്യ അവാര്‍ഡ് വിഭാഗത്തില്‍ പ്രത്യേക പുരസ്കാരത്തിന് എം. കന്നി അര്‍ഹയായി. "റഫ്നല് കട്പ്രോ" എന്ന കവിതയ്ക്കാണ് അവാര്‍ഡ്. ചിത്രകാരന് ഗായത്രിയുടെ മകളാണ്. സ്മൃതിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാര്‍ഥി പുരസ്കാരങ്ങള്‍ക്ക് കോളജ് വിഭാഗത്തില്‍ എ.ടി. ലിജിഷ (തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഗവേഷണവിഭാഗം) അര്‍ഹയായി. 3000 രൂപയാണ് സമ്മാനം. സ്കൂള്‍ വിഭാഗത്തില്‍ രണ്ടു പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. സി.ആര്. ഗോകുല്‍ വിനായക് (വാണിയംകുളം), സുശ്രുത് കൃഷ്ണന് (സി.എം.എസ്. തൃശൂര്‍) എന്നിവര്‍ക്കാണ് രണ്ടായിരം രൂപയുടെ പുരസ്കാരം ലഭിച്ചത്.