Tuesday, September 25, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 04.26 PM

അമിതവണ്ണം കുറയ്ക്കാം സുന്ദരിയാകാം

'''ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്''
uploads/news/2018/06/229702/beutybody300618a.jpg

അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

വണ്ണം കുറയ്ക്കാം കരുതലോടെ


ശരീരത്തിന്റെ തൂക്കം പെട്ടെന്ന് കുറയുമ്പോള്‍ അതായത് 3-4 കിലോയില്‍ കൂടുതല്‍ കുറയുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഓരോരുത്തരുടെയും ശരീരപ്രകൃതി, വണ്ണം കുടാനുള്ള കാരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ണയിക്കുന്നത്.

അതൊന്നുമല്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പെട്ടെന്നു വണ്ണം കുറയ്ക്കാമെന്നു വന്നാല്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നഷ്ടപ്പെട്ടെന്നു വരാം. ആഹാരം കഴിക്കുന്നത് വളരെക്കുറച്ച് വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ശരീരത്തില്‍ ക്രമത്തിലധികമായി കുറയും.

വിദഗ്ധ നിര്‍ദേശമില്ലാതെ വണ്ണം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ അമിത നിയന്ത്രണങ്ങള്‍ വരുത്തരുത്. പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ കഴിക്കേണ്ടി വരുന്ന മരുന്നുകളുടെ വിലയും ക്ലിനിക്കല്‍ ചാര്‍ജും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. സാമ്പത്തികവും ആരോഗ്യവും ഒരുപോലെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യും.

ശരിയായ രീതി


അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികിത്സ ആരംഭിക്കും മുമ്പ് ഡോക്ടര്‍മാര്‍ പ്രധാനമായും നാല് കാര്യങ്ങള്‍ ഊന്നല്‍ നല്‍കും. ഒന്നാമത്തേത് വ്യക്തിയുടെ തൂക്കം, പൊക്കം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എന്നിവയെല്ലാം തിട്ടപ്പെടുത്തുന്ന ഘട്ടമാണ്.
uploads/news/2018/06/229702/beutybody300618b.jpg

രണ്ടാമതായി ബയോകെമിക്കല്‍ ഘട്ടവും. അതിലൂടെ ട്രൈഗ്ലിസറൈഡ്‌സ്, രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് ഇവ മനസിലാക്കുന്നു. മൂന്നാമത്തെ ഘട്ടം വ്യക്തിക്ക് വണ്ണം കൂടാനുള്ള കാരണം കണ്ടെത്തുന്നു.

ഇതിനെ ക്ലിനിക്കല്‍ അസസ്‌മെന്റ് എന്നു പറയുന്നു. രോഗം മൂലമാണോ, ആഹാരരീതിയാണോ വണ്ണം കൂടാന്‍ കാരണമെന്ന് നിര്‍ണയിക്കുന്നു. നാലമത്തേത് ഡയറ്ററി അസസ്‌മെന്റ് ഘട്ടമാണ് മരുന്നും, ആഹാരക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളും നിര്‍ദേശിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇടയ്ക്കിടെ ആഹാരം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ സ്വഭാവം വണ്ണം കൂട്ടുകയേയുള്ളൂ. വണ്ണം കുറയ്ക്കുന്നതിനായി ദിവസവും അഞ്ചു തവണയായി ലഘു ഭക്ഷണങ്ങള്‍ കഴിക്കാം. ഭക്ഷണം അതില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ശീലമാണെങ്കില്‍ മൂന്നു തവണ ഭക്ഷണവും ഇടവേളകളില്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളുമാകാം.

2. പഞ്ചസാരയും പഞ്ചസാര അടങ്ങിയ പാനീയങ്ങളും കുറയ്ക്കുക. ചിലര്‍ക്ക് മധുരമില്ലാത്ത കാപ്പിയോ ചായയോ കുടിക്കാന്‍ ബുദ്ധിമുട്ടാണ്. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇവ ഒഴിവാക്കിയേ മതിയാകൂ.

3. അധികം വേവിച്ച ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും മറ്റും വേവിക്കുമ്പോള്‍ പാതി വേവില്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഉത്തമം. പാചകത്തിന് എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എണ്ണയുടെ അമിത ഉപയോഗം ശരീരത്തില്‍ കൊഴുപ്പ് കൂടാന്‍ ഇടവരുത്തുകയും ഇതിന്റെ ഫലമായി വണ്ണം വയ്ക്കുകയും ചെയ്യുന്നു.

4. ആഹാരം കഴിക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുക. അമിത ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇതു സഹായിക്കും. കുടിക്കുന്ന വെള്ളം വിയര്‍പ്പായും മറ്റു ശരീരമാലിന്യങ്ങളായും പുറത്തു പോകും. ആഹാരം കഴിക്കുന്നതു കൊണ്ട് വണ്ണം വയ്ക്കുന്നതിനു ചെറിയ ശതമാനം തടയിടാന്‍ കഴിയും.

5. ഭക്ഷണം കഴിക്കുമ്പോള്‍ സാവകാശം കഴിക്കുക. വാരി വലിച്ചു കഴിക്കുന്നതു നന്നല്ല. വയര്‍ നിറഞ്ഞുവെന്ന് മസ്തിഷ്‌കത്തിനു അറിയാന്‍ കുറഞ്ഞത് 20 മിനിട്ടെങ്കിലും വേണ്ടിവരും. മെല്ലെ ആഹാരം കഴിക്കുമ്പോള്‍ ദഹിക്കാനും മസ്തിഷ്‌കത്തിന്റെ നിര്‍ദേശം അനുസരിച്ച് ആഹാരം അവസാനിപ്പിക്കാനും കഴിയും.

uploads/news/2018/06/229702/beutybody300618.jpg

6. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. ഇവയില്‍ ഫൈബറിന്റെ അംശം അടങ്ങിയിരിക്കുന്നു. മാംസാഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു.

7. മദ്യപാനം ഉപേക്ഷിക്കുക. മദ്യപാനം കൃത്രിമ വിശപ്പ് ഉണ്ടാക്കുകയും ആവശ്യത്തിലധികം ഭക്ഷണം കഴിക്കാന്‍ പ്രേരണയുണ്ടാക്കും. പൊള്ളയായ കലോറിയാണ് മദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. അതായത് പോഷകഗുണങ്ങള്‍ ഇല്ലാത്ത വെറും കലോറികള്‍ മദ്യം കഴിച്ചാല്‍ വിശപ്പു തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിയായി മാറുകയും ചെയ്യും.

8. ഭക്ഷണത്തിനു രുചിയും മണവും കൂട്ടുവാന്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക. ഉപ്പ്, സോയ സോസ്, ടൊമാറ്റോ കെച്ചപ്പ്, തുടങ്ങിയവയാണ് ഭക്ഷണത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തേണ്ടത്. പകരം വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവ ഉപയോഗിക്കുക.

9. കൊഴുപ്പു കുറഞ്ഞ പാചകരീതികള്‍ അതായത് ആവിയില്‍ വേവിക്കുക, തിളപ്പിക്കുക, ചുട്ടെടുക്കുക എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. നിറങ്ങളുള്ള പഴങ്ങളും പച്ചക്കറികളും ദിവസവുമുള്ള ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.

Ads by Google
Saturday 30 Jun 2018 04.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW