Tuesday, February 19, 2019 Last Updated 29 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 03.09 PM

രുചികരമായ നെത്തോലി പൊരിച്ചത് തയാറാക്കാം

uploads/news/2018/06/229685/cokrttips300618.jpg

****നെത്തോലി പൊരിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍
1. നെത്തോലി വൃത്തിയാക്കിയത് - 250 ഗ്രാം
2. നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
3. ഉപ്പ് - പാകത്തിന്
4. കുരുമുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
5. മൈദ - 100 ഗ്രാം
കോണ്‍ഫ്‌ളവര്‍ - 1 ടേബിള്‍സ്പൂണ്‍
6. മുട്ട - ഒരെണ്ണം
7. ബേക്കിങ് പൗഡര്‍ - ഒരു നുള്ള്
8. വെള്ളം, ഉപ്പ്, മുളകുപൊടി - ആവശ്യത്തിന്
9. എണ്ണ - വറുക്കാനാവശ്യത്തിന്

**** തയാറാക്കുന്നവിധം
നെത്തോലി കഷണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. അതിനുശേഷം നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മൈദ, കോണ്‍ഫ്‌ളവര്‍, മുട്ട, ബേക്കിങ്പൗഡര്‍, ഉപ്പ്, മുളകുപൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. നെത്തോലി ഈ ചേരുവയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. കുറച്ച് കറിവേപ്പില വറുത്ത് മീതെ തൂവുക. നാരങ്ങ വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്ത് അലങ്കരിക്കാം. ചില്ലിസോസും കൂടി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ സ്വാദിഷ്ടമായിരിക്കും.

സി. ശോഭ
വിദ്യാനഗര്‍. പാലക്കാട്

Ads by Google
Saturday 30 Jun 2018 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW