Wednesday, September 26, 2018 Last Updated 14 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 08.25 PM

ഭക്തിഗാനം പാടിയ ഗായികയ്‌ക്കെതിരെ പ്രതിഷേധം; അധികം പറഞ്ഞാല്‍ ഹീലുള്ള ചെരുപ്പിട്ട് തുണിയുടുക്കാതെ താന്‍ പ്രകടനം നടത്തുമെന്നു ഗായിക

uploads/news/2018/06/229427/sona-mahapathra.jpg

ഭുവനേശ്വര്‍ : ഭക്തിഗാനം പാടിയ ഗായികയ്‌ക്കെതിരെ പ്രതിഷേധം. സോന മോഹപത്ര എന്ന ഗായികയാണ് പ്രതിഷേധത്തിന് ഇരയായത്. സ്റ്റേജ് ഷോക്കിടെ പാടിയ ഗാനം യുട്യൂബില്‍ അപ്ലോഡ് ചെയ്തതോടെയാണ് വിവാദത്തിന് തുടക്കമായത്. ഒഡിയ ഭജനയായ ആഹെ നിലാ ശൈല' തെറ്റായി വ്യാഖ്യാനം ചെയ്ത് പാടിയെന്നാണ് ഗായികക്കെതിരെ ഉയര്‍ന്ന ആരോപണം.

നിരന്തരം വിവാദങ്ങളില്‍ നിറയുന്ന ഗായികയാണ് സോന മോഹപത്ര. സന്ന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകള്‍ മോഹപത്ര തെറ്റായി ഉച്ഛരിച്ചെന്നും ആരോപണമുണ്ട്. നിരവധി വാക്കുകള്‍ തെറ്റി ഉച്ഛരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഗാനത്തിന്റെ അന്തസത്തയെ കശാപ്പ് ചെയ്‌തെന്നുവരെ വിമര്‍ശനമുണ്ടായി. വലതുപക്ഷ സംഘടനകള്‍ ഗായികക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗായികയുടെ കോലം കത്തിച്ചതടക്കമുള്ള പ്രതിഷേധവും നടന്നിരുന്നു.

uploads/news/2018/06/229427/sonam-mahapathra2.jpg

എന്നാല്‍ പ്രതിഷേധങ്ങളില്‍ പ്രകോപിതയായ മോഹപത്ര രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. അധികം പറഞ്ഞാല്‍ തുണിയില്ലാതെ ഗാനം ആലപിക്കുമെന്നായിരുന്നു മോഹപത്രയുടെ ട്വീറ്റ്. വിദ്യാഭ്യാസമില്ലാത്തവനൊക്കെ ഛര്‍ദ്ദിക്കാനുള്ള ഇടമല്ല എന്റെ പേജ്, ഇതുവരെ വിവരംകെട്ടവര്‍ ഛര്‍ദ്ദിച്ചത് കൂടുതലാണ്. ഹീലുള്ള ചെരുപ്പിട്ട് തുണിയുടുക്കാതെ താന്‍ പ്രകടനം നടത്തുമെന്നും ഇവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

Ads by Google
Friday 29 Jun 2018 08.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW