Wednesday, March 06, 2019 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 02.50 PM

രുചികരമായ നട്‌സ് ആന്റ് എഗ്ഗ് സ്റ്റിയൂ തയാറാക്കാം

uploads/news/2018/06/229392/cokryTips290618a.jpg

അഘോഷവേളയില്‍ വിരുന്നൊരുക്കാന്‍ രുചിയൂറുന്ന വ്യത്യസ്ത വിഭവം തയാറാക്കാം....

ആവശ്യമുള്ള സാധനങ്ങള്‍

കശുവണ്ടി (ചെറുത്) - 50 ഗ്രാം (പിളര്‍ന്നത്)
ബദാംപരിപ്പ് - 10 എണ്ണം
കാടമുട്ട - 10 എണ്ണം
വെണ്ടയ്ക്ക (പിഞ്ച്) - 10 എണ്ണം
പച്ചമുളക് - 4 എണ്ണം
സവാള - 2 എണ്ണം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 6 അല്ലി
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - 2 തണ്ട്
തേങ്ങാപ്പാല്‍
1-ാം പാല്‍ - 1/2 കപ്പ്
2-ാം പാല്‍ - 1 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - ആവശ്യത്തിന്

**** തയാറാക്കുന്നവിധം
കാടമുട്ട പുഴുങ്ങി തോടുകളയുക. കശുവണ്ടി പിളര്‍ന്ന് പരിപ്പ് എടുത്തുവയ്ക്കുക. ബദാംപരിപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് തൊലികളഞ്ഞ് വയ്ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് വെണ്ടയ്ക്കയും അരിഞ്ഞ സവാളയുമിട്ട് വഴറ്റുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചെറുതായി അരിഞ്ഞുചേര്‍ത്ത് വഴറ്റിയശേഷം മല്ലിപ്പൊടിയും കശുവണ്ടിയും ബദാംപരിപ്പും ചേര്‍ക്കുക. ഉപ്പും കാടമുട്ടയും ചേര്‍ത്ത് ഒരു തിളവരുമ്പോള്‍ കറിവേപ്പിലയും ചേര്‍ത്ത് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

ഷീലാ ജോര്‍ജ്ജ്
തിരുവനന്തപുരം

Ads by Google
Friday 29 Jun 2018 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW