Tuesday, July 17, 2018 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.51 PM

മീനിലെ മായം തിരിച്ചറിയാന്‍ വെറും അഞ്ച് രൂപ !

uploads/news/2018/06/229375/cift-test.jpg

തൊട്ടു കൂട്ടാന്‍ മീന്‍ വേണമെന്ന് മലയാളികള്‍ക്ക് ഒരു ചെറിയ നിര്‍ബന്ധം എപ്പോഴും ഉണ്ട്. എന്നാല്‍ സര്‍വ്വത്ര മായം ആയ ഇപ്പോള്‍ മീനിലും മായം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മീനിലെ മായം തിരിച്ചറിയാന്‍ വെറും അഞ്ച് രൂപ മുടക്കിയാല്‍ മതി. മീന്‍ കേടുകൂടാതെയിരിക്കാന്‍ പ്രധാനമായും അമോണിയ, ഫോര്‍മലിന്‍ എന്നിവയാണു ചേര്‍ക്കുന്നത്. അമോണിയ കൂടുതല്‍ ചേര്‍ത്ത ഐസ് ഉപയോഗിക്കുമ്പോള്‍ ഐസ് അലിഞ്ഞുപോകില്ല. ഈ അമോണിയ മീനിലും അതുവഴി ശരീരത്തിലും എത്തും. ഫോര്‍മലിനും അങ്ങനെതന്നെ. ഇതു കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പുകള്‍ അടുത്തയാഴ്ച വിപണിയിലെത്തും.

കിറ്റിലുള്ള സ്ട്രിപ്പ് മല്‍സ്യത്തിന്റെ പുറത്ത് പലഭാഗത്തായി മൂന്നുനാലു പ്രാവശ്യം ഉരസുകയാണു മായം കണ്ടെത്തലിനുള്ള ആദ്യ നടപടി. പിന്നെ ഈ സ്ട്രിപ്പിലേക്ക് കിറ്റിലെ ഒരു തുള്ളി രാസലായനി ഒഴിക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോള്‍ സ്ട്രിപ്പിനു നിറം മാറ്റമില്ലെങ്കിലോ പച്ച നിറമാണെങ്കിലോ മീനിനു കുഴപ്പമില്ല. നീല നിറം വന്നാല്‍ അമോണിയ ഉറപ്പ്. നീലനിറം എത്ര കടുത്തുവരുന്നുവോ അത്രയും കടുപ്പത്തിലാണ് അമോണിയാ പ്രയോഗം എന്നുറപ്പിക്കാം.

ഫോര്‍മലിന്‍ പരിശോധനയ്ക്ക് കിറ്റിലെ ബി അടയാളപ്പെടുത്തിയ കുപ്പിയില്‍ എ അടയാളപ്പെടുത്തിയ കുപ്പിയിലെ ലായനി ഒഴിക്കുക. രണ്ടു മിനിറ്റ് നന്നായി കുലുക്കി യോജിപ്പിക്കുക. സ്ട്രിപ്പ് മല്‍സ്യത്തിനു മേല്‍ മൂന്നുനാലു വട്ടം ഉരസുക. സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കുക. നിറം പച്ചയാണെങ്കിലോ നിറം മാറ്റമില്ലെങ്കിലോ ധൈര്യമായി ഉപയോഗിക്കാം. മായമില്ല. നീലയായാല്‍ ഫോര്‍മലിന്‍ ഉണ്ട്. കിറ്റ് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ സിഫ്റ്റ് സ്വകാര്യ കമ്പനിയുമായി കരാറിലെത്തി. സിഫ്റ്റിലെ യുവ വനിതാ ശാസ്ത്രജ്ഞരായ ഡോ. എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണു കിറ്റ് വികസിപ്പിച്ചെടുത്തത്.

Ads by Google
Friday 29 Jun 2018 12.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW