Saturday, June 30, 2018 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 11.31 AM

പുതിയ മോഡലുകളുമായി ഷവോമി വരുന്നു; ഡിസ്‌പ്ലെ 6.99 ഇഞ്ച്, ബാറ്ററി 5500 mAh

mi max 3

ഷവോമി Mi Max 3, Mi Max 3 പ്രൊ എന്നി രണ്ടു മോഡലുകൾ ഉടൻ എത്തുമെന്ന് സൂചന. ഈ മോഡലുകളുടെ ചില ചിത്രങ്ങളും സവിശേഷതകളും പുറത്തായിട്ടുണ്ട്. പുറത്തായ TENAA സർട്ടിഫിക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.

Mi Max 3ന് 6.99 ഇഞ്ച് ഡിസ്‌പ്ലെയാണ് ലഭിക്കുന്നത്. പിറകിലും മുൻവശത്തും AI അധിഷ്ഠിത ക്യാമറ ഉണ്ടാകും. 5500 mAhന്റെ ഭീമൻ ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുക. 6 ജിബി റാം ആയിരിക്കും ഫോണിൽ ഉണ്ടാകുക. ഇൻ ബിൽറ്റ് മെമ്മറി വരുന്നത് 128 ജിബി ആയിരിക്കും. ഈ മോഡലിന് 1,699 ചൈനീസ് യുവാൻ (ഏകദേശം 17600 രൂപ) ആണ് വില എന്നാണ് സൂചന.

Mi Max 3 പ്രോയ്ക്ക് 6.9 ഇഞ്ച് ഡിസ്‌പ്ലെയാരിക്കും ലഭിക്കുന്നത്. 5400 mAh ആയിരിക്കും ബാറ്ററി. മെമ്മറി, റാം എന്നിവ മുകളിൽ പറഞ്ഞ മോഡലിനോട് സമാനമായി തന്നെയാണ് വരുന്നത്. അതായത് 6 ജിബി റാം, 128 ജിബി ഇൻ ബിൽറ്റ് മെമ്മറി എന്നിവ തന്നെയാണ് ഈ മോഡലിലും ഉണ്ടാകുക. Snapdragon 710 ആണ് പ്രൊസസർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW