റോം: അതിര്‍ത്തി രഹിത യാത്രാ സ്വാതന്ത്ര്യം അനുവദിക്കുന്ന യൂറോപ്യന്‍ മേഖലയായ ഷെങ്കന്‍ സോണ്‍ അപകടത്തിലെന്ന് ഇറ്റലി. അഭയാര്‍ഥി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഷെങ്കന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ മുന്നറിയിപ്പു നല്കി.
16 യൂറോപ്യന്‍ യൂണിയന് നേതാക്കളുമായി ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് അഭിപ്രായ പ്രകടനം. കടലില്‍നിന്നു രക്ഷപെടുത്തുന്ന അഭയാര്‍ഥികളുടെ ഉത്തരവാദിത്വം യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ പങ്കു വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് യോഗം ചേര്‍ന്നത്. ഇറ്റലിയുടെ ഭാരം കുറയ്ക്കുന്നതിന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും അഭയാര്‍ഥി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും കോണ്ടെ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി ആറു ലക്ഷം അഭയാര്‍ഥികളെ ഇറ്റലി സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോസ് കുമ്പിളുവേലില്‍