Wednesday, September 19, 2018 Last Updated 35 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 08.39 PM

അക്കിലസ് പ്രവചിച്ചത് അത്ര സന്തോഷമുള്ള കാര്യമല്ല; നെഞ്ചിടിപ്പോടെ അര്‍ജന്റീന ആരാധകര്‍

nigeria, lionel messi, argentina, achilles cat

മോസ്‌കോ: ജീവന്‍ മരണ പോരാട്ടത്തിനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് അത്ര സന്തോഷമുള്ള വാര്‍ത്തയല്ല അക്കിലസ് പൂച്ചയുടെ പ്രവചനത്തിന് ശേഷം പുറത്തുവരുന്നത്. നിര്‍ണായക മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ മത്സരത്തില്‍ അക്കിലസ് നടത്തിയ പ്രവചനം ആരാധകരെയും ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ പ്രവചിച്ച് ലോകശ്രദ്ധ ഇതിനോടകം തന്നെ അകില്ലസ് നേടിക്കഴിഞ്ഞു. റഷ്യയില്‍ പൂര്‍ത്തിയായ ചില മത്സരങ്ങളുടെ പ്രവചനം തെറ്റിയെങ്കിലും ഭൂരിഭാഗവും ശരിയായിട്ടുണ്ട്.

റഷ്യ സൗദിയേയും ഈജിപ്തിനേയും തോല്‍പ്പിക്കും, ഇറാന്‍ മൊറോക്കോയേയും, ബ്രസീല്‍ കോസ്റ്ററിക്ക യേയും തോല്‍പ്പിക്കും എന്നായിരുന്നു ശരിയായ പ്രവചനങ്ങള്‍.

nigeria, lionel messi, argentina, achilles cat

ഗ്രൂപ്പിലെ ഡു ഓര്‍ ഡൈ പോരാട്ടത്തില്‍ ഇന്ന് മെസിയും കൂട്ടരും ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ നേരിടുമ്പോള്‍ വിജയം നൈജീരിയക്കൊപ്പം നില്‍ക്കുമെന്നാണ് അക്കില്ലസ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം എങ്ങാനും ക്ലിക്ക് ആകുമോ എന്നാണ് അര്‍ജന്റീന ആരാധകര്‍ ഭയപ്പെടുന്നത്.

രണ്ട് പാത്രങ്ങളില്‍ പൂച്ചയ്ക്കുള്ള ഭക്ഷണത്തോടൊപ്പം രണ്ട് രാജ്യങ്ങളുടെ പതാകയും വെക്കും. ഇതില്‍ ആഷില്ലസ് ഏത് പാത്രം ആണോ തിരഞ്ഞെടുക്കുന്നത് അവരെയാണ് വിജയികളായി പ്രവചിക്കുന്നത്. നൈജീരിയയുടേയും അര്‍ജന്റീനയുടേയും പതാകകള്‍ ഉള്ള രണ്ട് തളികകളില്‍ ഭക്ഷണം വെച്ചപ്പോള്‍ നൈജീരിയയുടെ തളികയിലുള്ള ഭക്ഷണമാണ് അക്കില്ലസ് കഴിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW