Saturday, July 21, 2018 Last Updated 54 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 02.20 PM

ജലദോഷം മാറാന്‍ ആയുര്‍വ്വേദം

uploads/news/2018/06/228360/helthtips250618.jpg

ജലദോഷം എല്ലാവരേയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. ജലദോഷത്തെ അകറ്റാന്‍ ചില ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളുണ്ട്.

1. ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേന്‍ എന്നിവ തുല്യ അളവിലെടുത്ത് മൂന്ന് നേരം കഴിക്കുക.

2. തുളസിയിലയും കുരുമുളക് പൊടിയും ചേര്‍ത്ത് കാപ്പി തയ്യാറാക്കി ചെറുചൂടോടെ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

3. ചതച്ച തുളസിയിലയും കുരുമുളക് പൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് നേര്‍ പകുതതിയാക്കി ഉപയോഗിച്ചാല്‍ ജലദോഷം മാറും.

4. തുളസിയിലയും കല്‍ക്കണ്ടവും ചേര്‍ത്തരച്ച് മിശ്രിതമാക്കി കഴിച്ചാല്‍ ജലദോഷം വേഗം മാറും.

5. ഒരു കപ്പ് വെള്ളത്തില്‍ കുരുമുളകും ഇഞ്ചിയും ചേര്‍ത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് ദിവസവും രണ്ടോ മൂന്നോ നേരം കുടിക്കണം.

6. രണ്ട് ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒഴിച്ച ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കുക.

Ads by Google
Monday 25 Jun 2018 02.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW