ന്യൂണ്‍ബെര്‍ഗ്: ജൂണ്‍ 17ന് ന്യൂണ്‍ബെര്‍ഗ് നഗരത്തിലെ ഉത്സവമായ മുഗലേ ഫെസ്റ്റില്‍ ന്യൂണ്‍ബെര്‍ഗ് മലയാളി സമാജം ഒരുക്കിയ ലഘുഭക്ഷണശാല ശ്രദ്ധേയമായി. ന്യൂണ്‍ബെര്‍ഗ് പ്രദേശത്തു നടക്കുന്ന ഒരുത്സവത്തില്‍ ആദ്യമായാണ് ഒരു മലയാളി സംഘടന സാന്നിധ്യം അറിയിച്ചത്.
സമാജത്തിലെ അംഗങ്ങള്‍ തയ്യാറാക്കിയ കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ക്ക് വളരെ നല്ല പ്രതികരണമാണ് തദ്ദേശീയരില്‍ നിന്നും ലഭിച്ചത്. പെട്ടെന്നുതന്നെ എല്ലാം വിറ്റഴിഞ്ഞു. ശോഭാ ശാലിനി നഗരസഭയുമായുള്ള ആശയവിനിമയവും പദ്ധതിയുടെ ആസൂത്രണവും ആദ്യന്തം നിര്‍വഹിച്ചു. ദീപ നായര്‍, സുജയ രാജേഷ്, അരുണ സതീഷ്, ദീപ്തി സുജിത്, രഞ്ജു തോമസ്, സതീഷ് രാജന്, സുദീപ് വാമനന്, ബിനോയ് വര്‍ഗീസ്, ആരിഫ് മുഹമ്മദ്, രജനീഷ് ഉണ്ണികൃഷ്ണന്, വത്സല ഹെര്‍മാന്‍ തുടങ്ങിയവര്‍ പരിപാടിയുടെ മുഖ്യ ആസൂത്രകരായിരുന്നു.
നഗരത്തിന്റെ മേയറും എസ്പിഡി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഉള്‍റിക് മാലി ഭക്ഷണശാല സന്ദര്‍ശിച്ച് കുശലാനേ്വഷണം നടത്തിയത് മലയാളി സമാജത്തിനു പ്രോത്സാഹനമായി. ന്യൂണ്‍ബെര്‍ഗ് ഉള്‍പ്പെടുന്ന ബയേണ്‍ സംസ്ഥാനം ഭരിക്കുന്ന സിഎസ്യു വിന്റെ നേതാക്കളും കേരളീയ ഭക്ഷണം രുചിച്ച് മലയാളികള്‍ക്ക് ആശംസകള്‍ നേര്0ല്ു.
എളിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂണ്ബെര്ഗിലെ മലയാളി സമാജം വളരുകയാണ്. കുട്ടികള്‍ക്കായി മലയാളം മിഷന്റെ സഹകരണത്തോടെ അക്ഷരമുറ്റം എന്ന പേരില്‍ നടത്തുന്ന മലയാളം പള്ളിക്കൂടം ഇവിടെ വസിയ്ക്കുന്ന മലയാളികള്‍ക്ക് അവരുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുവാന്‍ ഒട്ടേറെ സഹായിക്കുന്നുണ്ട്. സമാജം നടത്തുന്ന ഓണം, വിഷു ആഘോഷങ്ങളില്‍ ഒട്ടനവധി തദ്ദേശീയര്‍ പങ്കെടുക്കുന്നുണ്ടെന്ന് സമാജം പ്രസിഡന്റ് ബിനോയ് വര്‍ഗീസ് അറിയിച്ചു.
ജോസ് കുമ്പിളുവേലില്‍