Monday, July 16, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 10.40 AM

കേരളത്തില്‍ ഹൈടെക് വിദേശനിര്‍മ്മിത മദ്യവില്‍പന ശാലകള്‍

uploads/news/2018/06/228304/eup250618a.jpg

ഫ്രാങ്ക്ഫര്‍ട്ട്-തിരുവനന്തപുരം: കേരളത്തില്‍ ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളില്‍ പുതിയ ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വിദേശനിര്‍മ്മിത മദ്യം വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് നിലവിലെ പുതിയ മാറ്റം. ജൂലൈ ആദ്യവാരം മുതല്‍ വിദേശനിര്‍മ്മിത മദ്യം ഈ പുതിയ ഹൈടെക് കടകളില്‍ ലഭ്യമാകും.

കൂടാതെ ബീവറേജസ് കോര്‍പറേഷന്റെ 266 കടകളില്‍ എയര്‍കണ്ടീഷന്‍ ഘടിപ്പിക്കുകയും ചെയ്യും. ജൂലായ് മാസം അവസാനത്തോടെ ഈ സംവിധാനം 100 കടകളിലേക്ക് കൂടി വ്യാപിപ്പിക്കും. മദ്യം നല്‍കാനുള്ള സഞ്ചിക്കുവേണ്ടി ടെന്‍ഡര്‍ വിളിച്ചു, പ്ലാസ്റ്റിക് ഘടകങ്ങളില്ലാത്ത സഞ്ചിയാണ് വാങ്ങുന്നത്.

ബീവറേജസ് കടകളിലെല്ലാം ഡെബിറ്റ് കാര്‍ഡ് - ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണമിടപാട് സൗകര്യം കൊണ്ടുവരും. ഇതിനായി പഞ്ചാബ് നാഷണല്‍ ബാങ്കുമായി കേരള ബീവറേജസ് കോര്‍പറേഷന്‍ ധാരണയിലെത്തി.

ജോര്‍ജ് ജോണ്‍

Ads by Google
Monday 25 Jun 2018 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW