Saturday, July 06, 2019 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 05.38 PM

കോണ്‍ഗ്രസിന് എതിരാണ് എന്റെ രാഷ്ട്രീയം; കോണ്‍ഗ്രസുമായി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കില്ല, ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സരിത

uploads/news/2018/06/228113/saritha.jpg

നാഗര്‍കോവില്‍: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ നായിക സരിതാ എസ് നായര്‍ വീണ്ടും ഒരു രാഷ്ട്രീയ അങ്കത്തിനൊരുങ്ങുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും സരിത പറഞ്ഞു. രാഷ്ട്രീത്തില്‍ ഇറങ്ങണോ എന്നതില്‍ തീരുമാനം എടുത്തിട്ടില്ല. കൂടുതല്‍ ആലോചിച്ച് മാത്രമെ അന്തിമതീരുമാനം കൈക്കൊള്ളു എന്ന് സരിത പറഞ്ഞു.

ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. കേരള രാഷ്ട്രീയത്തെക്കുറിച്ച് നല്ല ധാരണയുള്ളതിനാലാകാം തമിഴ്‌നാട്ടിലേയ്ക്കാണ് നോട്ടം. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു.

നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന. അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്.

uploads/news/2018/06/228113/saritha1.jpg

കഴിഞ്ഞയാഴ്ച കെടി പച്ചമാലുമായി ചര്‍ച്ച നടത്തിയ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും സരിത പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് തന്നെ ദിനകരന്‍ വിഭാഗം നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ ആ പാര്‍ട്ടിയിലെ ചില പ്രശ്നങ്ങള്‍ കാരണം ചര്‍ച്ച ഇടയ്ക്ക് നിന്നുപോയെന്നും സരിത പറഞ്ഞു. വീണ്ടും അവര്‍ തന്നെ സമീപിക്കുകയായിരുന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനാകില്ല.

കോണ്‍ഗ്രസിന് എതിരാണ് എന്റെ രാഷ്ട്രീയം. കോണ്‍ഗ്രസുമായി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കാനാകില്ല. സ്ത്രീകള്‍ക്ക് വിലകല്‍പ്പിക്കാത്ത പാര്‍ട്ടിയാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് തനിക്കെതിരെ അപവാദപ്രചരണത്തിന് മറുകക്ഷികള്‍ ഉപയോഗിക്കും. കോണ്‍ഗ്രസിനെതിരെ താന്‍ കേസ് നല്‍കിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ചിത്രീകരിക്കും. അതിനാലാണ് പുതിയ ഒരു പാര്‍ട്ടി എന്ന ചിന്ത വന്നതെന്നും സരിത പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW