ജ്യോതിഷത്തിന്റെ ഒരു വിഭാഗമായ നിമിത്തശാസ്ത്രം വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സൂചനയായി കണക്കാക്കുന്നു. സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്. മനുഷ്യശരീരത്തില്‍ ഏറ്റവും പ്രധാനമായ കണ്ണുകള്‍ തുടിക്കാത്തവരുണ്ടാകില്ല. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് ഓരോ ഫലങ്ങളാണ്.
പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പങ്കാളിയെ കണ്ടുമുട്ടാനാണെന്നാണ് വിശ്വാസം.വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടന്‍ നടക്കാന്‍ പോവുന്നതിന്റെ സൂചനയാണിത്. പൊതുവെ സ്ത്രീകള്‍ക്ക് ഇടതുകണ്ണ് തുടിക്കുന്നത് ഗുണഫലങ്ങളും വലതുകണ്ണ് തുടിക്കുന്നത് അശുഭഫലങ്ങളും നല്കുന്നു. പുരുഷന്മാര്ക്ക് വലതുകണ്ണ് തുടിക്കുന്നത് ശുഭവും ഇടതുകണ്ണ് തുടിക്കുന്നത് അശുഭവുമാകുന്നു.
സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.അപ്രതീക്ഷിത ഭാഗ്യം തുണയ്ക്കുമെന്നും വിശ്വാസമുണ്ട് .എന്നാല്‍ വലതുകണ്ണ് തുടിക്കുന്നത് ശാരീരിക അസ്വാസ്ഥ്യത്തെ സൂചിപ്പിക്കുന്നു.