Monday, September 24, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 01.37 AM

എറണാകുളം - അങ്കമാലി അതിരൂപത മാര്‍ മനത്തോടത്ത്‌ അഡ്‌മിനിസ്‌ട്രേറ്റര്‍

uploads/news/2018/06/227807/re2.jpg

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററായി പാലക്കാട്‌ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ മനത്തോടത്തിനെ നിയമിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി വഹിച്ചിരുന്ന ചുമതലയാണ്‌ അദ്ദേഹത്തിനു കൈമാറുന്നത്‌. സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആലഞ്ചേരി തുടരും.
ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ നിയമനം ഇന്നലെ റോമന്‍ സമയം ഉച്ചയ്‌ക്ക്‌ 12-നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 3.30 നു കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസ്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും പ്രഖ്യാപിച്ചു. ഇന്നു മൂന്നിന്‌ എറണാകുളം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ ജംബത്തിസ്‌താ ദിക്വാത്രോയുടെ സാന്നിധ്യത്തില്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പുതിയ സ്‌ഥാനം ഏറ്റെടുക്കും. പാലക്കാട്‌ രൂപതാധ്യക്ഷന്റെ ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വഹിക്കും.
മാര്‍ ആലഞ്ചേരിയുടെ ചുമതലയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടുകള്‍ വിവാദമായിരുന്നു. അദ്ദേഹം സ്‌ഥാനമൊഴിയണമെന്ന്‌ ഒരു വിഭാഗം വൈദികരും അല്‍മായരും ആവശ്യപ്പെടുകയും ചെയ്‌തു. മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ്‌ പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും അതിരൂപതയുടെ ഭരണപരമായ അധികാരങ്ങള്‍ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ മാര്‍ ജേക്കബ്‌ മനത്തോടത്തിനായിരിക്കും.
പുതിയ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചതോടെ അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യ സമിതി, വൈദികസമിതി, അജപാലനസമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം സസ്‌പെന്‍ഡ്‌ ചെയ്‌തു. ഈ സമിതികളില്‍ മാറ്റം വരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്‌ത്‌ പ്രവര്‍ത്തിപ്പിക്കാന്‍ അഡ്‌മിസ്‌ട്രേറ്റര്‍ക്ക്‌ അധികാരമുണ്ടാകും.

Ads by Google
Saturday 23 Jun 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW