കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി ഇന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കുരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും. പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിക്കുും. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്ഏ ജോസ് മേനാച്ചേരി, സാജു അലക്സ്, സെലിന സിജോ എന്നിവര്‍ പ്രസംഗിക്കും. 1.30ന് ആരംഭിക്കുന്ന സെമിനാറില്‍ മുന്‍ കാര്‍ഷിക സര്‍വകലാശാല പ്രഫ. ഡോ. ജോസഫ് പി.എ. വിഷയാവതരണം നടത്തും. ഡോ. പി.സി. സിറിയക്, ഡോ. ജോഷി സി. ചെറിയാന്, ഡോ. ചാക്കോ കളംപറമ്പില്‍, സി.ജെ. അഗസ്റ്റ്യന്‍, എം.ടി. തോമസ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, മോഹന്‍ ഐസക് എന്നിവര്‍ നേതൃത്വം നല്‍കും.