Monday, July 16, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 04.29 PM

മാര്‍പാപ്പയ്ക്ക് ജനീവയില്‍ ഊഷ്മള സ്വീകരണം ; ക്രിസ്ത്യാനികളുടെ ഐക്യം തേടി മാര്‍പാപ്പ

uploads/news/2018/06/227632/eup220618a.jpg

ജനീവ: ലോക കൗണ്‍സില്‍ ഓഫ് പീസ്സിന്റെ (ഡബ്ല്യുസിസി) 70ാ മത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് വന്നാമന്‍ മാര്‍പാപ്പാ ജനീവയിലെത്തി.കര്‍ദ്ദിനാളന്മാര്‍ക്കൊപ്പം സ്വിസ് പ്രസിഡന്റ് അലെന്‍ ബെര്‍സെറ്റ് മാര്‍പാപ്പായെ ജനീവ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

വ്യാഴാഴ്ച രാവിലെ പത്തു മണിയ്ക്ക് വിമാനമിറങ്ങിയ പാപ്പാ എക്യൂമെനിയ്ക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു കുട്ടികളുമായി ആശയവിനിമയം നടത്തി. എക്യുമെനിക്കല്‍ സെന്ററില്‍ നടത്തിയ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്ത പാപ്പാ ഐക്യവും സമാധാനവും തേടുന്ന തീര്‍ഥാടകനായാണു താന്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ സഭയും മറ്റു ക്രിസ്ത്യന്‍ സഭകളും തമ്മില്‍ ഐക്യം കൂടുതല്‍ ശക്തിപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ പ്രൊട്ടസ്റ്റനിസം കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനീവയിലെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആസ്ഥാനം സന്ദര്‍ശിച്ച പാപ്പാ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് വിഷയവുമായി സ്വിസ് നേതാക്കളുമായി ചര്‍ച്ച നടത്തി. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്.

ജനീവയിലെ പെലെക്‌സോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5.30 ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദിവ്യബലി അര്‍പ്പിച്ചു. മലയാളികള്‍ ഉള്‍പ്പടെ ഏതാണ് 50,000 വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങി.

പാപ്പായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ജനീവയില്‍ സുരക്ഷാ ഭടന്‍മാരെ ഉള്‍പ്പടെ കന്റോണ്‍മെന്റ് പോലീസിനെ സഹായിക്കാന്‍ 200 സൈനികരെയും നിയോഗിച്ചിരുന്നു.

1948 ല്‍ സ്ഥാപിതമായ ഡബ്ല്യുസിസിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 348 ക്രിസ്ത്യന്‍ സഭകള്‍ക്ക് അംഗത്വമുണ്ട്. മിക്ക ഓര്‍ത്തഡോക്‌സ് സഭകളും ഇതില്‍ ഉള്‍പ്പെടുന്നു. ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെതേഡിസ്റ്റ്, റിഫോംഡ് സഭകളും പല ഐക്യ സഭകളും സ്വതന്ത്ര സഭകളും ഇതിലുണ്ട്. റോമന്‍ കത്തോലിക്കാ സഭ അംഗത്വമെടുത്തിട്ടില്ലെങ്കിലും, ഡബ്ല്യുസിസി യോഗങ്ങള്‍ക്ക് നിരീക്ഷകരെ അയയ്ക്കാറുണ്ട്.

സ്വിസ് ജനസംഖ്യയില്‍ 38.2 ശതമാനമാണ് റോമന്‍ കത്തോലിക്കര്‍. 26.9 ശതമാനം പേര്‍ പ്രോട്ടസ്റ്റന്റ് വിഭാഗക്കാരുമാണ്. 1984 ലാണ് ഒരു മാര്‍പാപ്പ അവസാനമായി ജനീവ സന്ദര്‍ശിച്ചത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Friday 22 Jun 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW