മാനസിക പ്രശ്നങ്ങളില്‍ തളര്ന്നുപോകാത്തവര് ചുരുക്കമായിരിക്കും. പക്ഷേ, അധികം വൈകും മുമ്പേ എല്ലാ പ്രശ്നങ്ങളും കുടഞ്ഞ് എറിഞ്ഞ് ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നു പറക്കുന്നവരാണ് ഏറെയും.
എന്നാല്‍ ചെറിയൊരു വിഭാഗം ആളുകള്‍ മാനസിക പ്രശ്നങ്ങളില്‍ തളയ്ക്കപ്പെടുന്നുണ്ട്. പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍. സമാധാന ജീവിതം സ്വപ്നംപോലും കണാനാവാത്തവര്.
വിട്ടുമാറാത്ത കടുത്ത മാനസിക പ്രശ്നങ്ങളില്‍ അകപ്പെടുമ്പോള്‍ ചിലപ്പോള്‍ അവര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തെന്നിരിക്കും. അതുകൊണ്ടുതന്നെ യഥാസമയം മനസിന്റെ തകരാര്‍ പരിഹരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തേണ്ടത് അത്യാവശ്യമാണ്.
മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം ഫലപ്രദമാണ്. എന്താണ് മനസ്, എവിടെയാണ് ഇതിന്റെ സ്ഥാനം. എന്നിവയെക്കുറിച്ചെല്ലാം ആയുര്വേദാചാര്യന്മാരുടെ കാലത്തുതന്നെ വ്യക്തമായ അറിവുണ്ടായിരുന്നു.
തലയോട്ടിയുടെയും മേലണ്ണാക്ക് എന്നുപറയുന്ന കഴുത്തിനു മുകളിലുള്ള ഭാഗത്തിന്റെയും ഇടയിലുള്ള തലച്ചോറിലാണ് ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനകേന്ദ്രമായ മനസ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
ഈ ഭാഗത്ത് തകരാറുകള്‍ സംഭവിക്കുമ്പോഴാണ് പലതരത്തിലുള്ള മനോരോഗങ്ങളും മനോവൈകല്യങ്ങളും ഉണ്ടാകുന്നത് എന്നും പറയപ്പെടുന്നു.
ജീവിതശൈലിയിലെ മാറ്റങ്ങളും ജോലിയിലെ ശക്തമായ സമ്മര്‍ദങ്ങളും മത്സരബുദ്ധിയും ധനസമ്പാദനത്തിനും വേണ്ടിയുള്ള അത്യധികമായ കഠിനാധ്വാനവുംമൂലം യതൊരുതരത്തിലും ശരീരത്തിനോ മനസിനോ അല്പംപോലും സ്വാതന്ത്ര്യം അനുവദിക്കാന്‍ തയാറാകാത്ത യുവതലമുറയെ ആണ് നാം എവിടെ നോക്കിയാലും കാണുന്നത്.
തലവേദന മുതല്‍ ഉന്മാദം, അപസ്മാരം തുടങ്ങി ഹൃദ്രോഗംവരെയുള്ള മാരകമായ അവസ്ഥകള്‍ മനോവൈകല്യത്തിന്റെ ഭാഗമായി മനുഷ്യശരീരത്തില്‍ പ്രത്യക്ഷപ്പെടാന്‍ അധികസമയം വേണ്ട.
അതുപോലെ ശരീരത്തിനുണ്ടാകുന്ന നിസാരമായ രോഗാവസ്ഥകള്‍പോലും മാനസികബലമില്ലാത്ത പലരിലും വളരെ വേഗത്തില്‍ത്തന്നെ തീവ്രമായ മാനസികപ്രശ്നങ്ങളിലേക്ക് എത്തിച്ചേരാറുണ്ട്.
ദഹനവ്യൂഹത്തെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടുതന്നെ തലച്ചോറിലുണ്ടാകുന്ന ഏതുതരത്തിലുള്ള പ്രതികരണങ്ങളും മനസ് മുഖാന്തിരം വയറിനെയും ബാധിക്കാം. സ്കൂളില്പോകുന്ന കുട്ടികളില്‍ അവിടെ എത്തിയാലുണ്ടാകുന്ന പ്രശ്നങ്ങളെയോര്‍ത്ത് രാവിലെ ഭക്ഷണം കഴിക്കാന്‍ മടിയും വയറുവേദനയും ഉണ്ടാകുന്നത് ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ആമാശയത്തിന്റെയും ചെറുകുടലിന്റെയും വന്കുടലിന്റെയും ഒക്കെ സങ്കോചവികാസങ്ങള്‍ക്ക് ഒരു വ്യക്തമായ താളമുണ്ട്. മാനസിക അസ്വസ്ഥതയുള്ളവരില് ഇവയെല്ലാം മാറുന്നു എന്നതുതന്നെയാണ് മേല്‍പ്പറഞ്ഞവയ്ക്ക് ഹേതുവാകുന്നത്.
ആകാംക്ഷ, അമ്പരപ്പ്, ഉത്കണ്ഠ എന്നിവ കൂടുതലായി ഉള്ളവരില്‍ രാവിലെ ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ ഉടനടിയും പിന്നീട് രണ്ടുമൂന്നു പ്രാവശ്യം മലം വിസര്ജ്ജിക്കണമെന്ന തോന്നല്‍ ഉണ്ടാകും.
തിരക്കും പിരിമുറുക്കവും ഉള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ സര്‍വ്വസാധാരണവും കൂടുതലുമായിരിക്കും.ആഹാരം ആമാശയത്തില്‍ എത്തിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതിനുശേഷമാണ് ഇതിന്റെ പ്രതികരണം വന്‍കുടലിലും മലാശയത്തിലും എത്തുന്നത്.
എന്നാല്‍ ടെന്‍ഷനും മാനസികാസ്വാസ്ഥ്യങ്ങളും ഉള്ളവരില്‍ ഇതിന് വിപരീതമായി ഉടന്‍തന്നെ വന്‍കുടലിലും മലാശയത്തിലും പ്രതികരണമെത്തും. അതുകൊണ്ട് തന്നെയാണ് ഉടന്‍ മലവിസര്‍ജ്ജനം നടത്തണമെന്ന തോന്നല്‍ ഉണ്ടാകുന്നത്.
ചിലത് നമ്മുടെ ജീവിത്തില്‍ അത്യന്താപേക്ഷിതം തന്നെയാണ്. ഓരോരോ കാര്യങ്ങളെപ്പറ്റി ചിന്തിച്ച് എല്ലാവരും മാനസികസംഘര്ഷങ്ങള്ക്കടിമകളാണ്. എന്നാല്‍ നമുക്ക് എന്തെങ്കിലും കാര്യമാത്ര പ്രസക്തമായി ചെയ്യണമെന്നുണ്ടെങ്കില്‍ മാനസിക സംഘര്‍ഷം ആവശ്യമാണ്; എന്നാല്‍ മാത്രമേ നമുക്ക് ലക്ഷ്യവും, ലക്ഷ്യം നേടണം എന്ന ആഗ്രഹവും ഉണ്ടാവുകയുള്ളു.
വെറുതെയിരിക്കുമ്പോഴും സാധാരണമായി ജോലി ചെയ്യുമ്പോഴും ഉത്തേജിതമായ ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം നമുക്ക് ആവശ്യമില്ല. വേണ്ടുന്ന സമയത്ത്, വേണ്ടുന്ന രീതിയില്‍ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുവാന്‍ അല്പം മാനസികസംഘര്‍ഷം ആവശ്യമാണ്.
അത് ഗുണകരവുമാകുന്നു. എന്നാല്‍ മാനസികസംഘര്‍ഷം അധികമാകുമ്പോള്‍ അഡ്രിനാലിന്‍, നോറഡ്രിനാലിന്, ഹിസ്റ്റമിന്‍, സിറോട്ടോണിന് തുടങ്ങി നിരവധി ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. ഇവയുടെ ഫലമായി ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വര്‍ധിക്കുകയും ചെയ്യും. ഇത് അപകടകരമായ ഒരവസ്ഥയാണ്.
ബോധക്കുറവ്, ഏകാഗ്രത കിട്ടുവാനും നിലനിര്‍ത്താനും ബുദ്ധിമുട്ട്, മനസില്‍ ഒരേസമയം പല കാര്യങ്ങള്‍ മാറിമറിഞ്ഞുവരുക, എഴുതാനും പറയാനും ചിന്തിക്കാനും പ്രയാസമാകുക, കാര്യങ്ങള്‍ ശരിയായരീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെവരിക എന്നിവ ഉണ്ടാകാം.
ഇത്തരം രോഗികളില്‍ എല്ലാം തന്നെ വൈദ്യശാസ്ത്രപരമായി പല വിശേഷലക്ഷണങ്ങളും ഉണ്ടാകുന്നതായി കാണാം. ഉറങ്ങുന്ന അവസ്ഥയും ഉണര്‍ന്നിരിക്കുന്ന അവസ്ഥയും തമ്മില്‍ ധാരാളം അന്തരം ഉണ്ടാകുക, പകല്‍സമയങ്ങളില്‍ ഉറക്കം, രാത്രി ഉണര്‍ന്നിരിക്കുക അല്ലെങ്കില്‍ രാത്രി ഉറങ്ങാന്‍ താമസിക്കുക ചിലപ്പോള്‍ രാത്രിയും പകലും തമ്മില്‍ ശരിക്കും തിരിച്ചറിയാതിരിക്കുക, വേഗത്തില്‍ ദേഷ്യം വരുക, വികാരാധീനരാവുക, പേടി, വിഷാദം, മാന്ദ്യം, ആത്മഹത്യാചിന്ത തുടങ്ങിയവയും ഉണ്ടാകാം.
ഇതോടൊപ്പംതന്നെ പനി, വിയര്‍പ്പ്, വിളര്‍ച്ച, മലബന്ധം എന്നിവയില്‍ ഏതെങ്കിലും ഉണ്ടാകാറുണ്ട്. തീവ്രമായ മനോവിഭ്രാന്തി 3 തരത്തില്‍ കാണാറുണ്ട്. ദേഷ്യം, വിഭ്രാന്തി, ഉന്മാദം തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയതാണ് ആദ്യത്തേത്. നിശബ്ദവും ശാന്തവും വിഷാദപൂര്ണവുമായതാണ് അടുത്തത്. ഇവ രണ്ടും ഇടകലര്‍ന്ന് വരുന്നതാണ് മൂന്നാമത്തേത്.
ഇവയെ മനസിന്റെ ദോഷങ്ങളായി ആയുര്‍വ്വേദം ചിത്രീകരിക്കുന്നു. സാമാന്യസ്ഥിതിയില്‍ ഈ രജസ്തമസുകളെ മനോഗണങ്ങള് എന്നറിയപ്പെടുകയും വികലാവസ്ഥയില് ഇവ മനോരോഗങ്ങളെ ഉണ്ടാക്കുന്നതുകൊണ്ട് മനോദോഷങ്ങള്‍ എന്നും അറിയപ്പെടുന്നു. ബുദ്ധി, ധൈര്യം, ആത്മാവ് എന്നിവയെക്കുറിച്ചുള്ള ജ്ഞാനമാണ് മനോദോഷങ്ങളായ രജസ്തമസ്സുകളുടെ പ്രധാനപ്പെട്ട ഷധം.
സത്യാസത്യങ്ങളെ വേണ്ടവിധം തിരിച്ചറിയാന്‍ കഴിയാതിരിക്കുകയും ആ അറിവിന്റെ അഭാവത്തില്‍ അധൈര്യവും ബുദ്ധിഹീനതയും ഉണ്ടാവുകയും ചെയ്യുന്നതുകൊണ്ടാണ് രജസ്തമസുകള് ബാധിക്കാനിടവരുന്നത്. അതുകൊണ്ടുതന്നെയാണ് മേല്പറഞ്ഞവ മനോദോഷങ്ങളുടെ പ്രധാനപ്പെട്ട ഷധങ്ങളുണ്ടാകുന്നത്.
ഇടയ്ക്കിടെ ബോധംകെട്ട് വീഴുകയും വായില്‍നിന്നും നുരയും പതയും വരുകയും ചെയ്യുക, കൈകാലുകളിട്ടടിക്കുക, പല്ല് കടിക്കുക, കണ്ണുകള്‍കൊണ്ട് ഗോഷ്ടി കാണിക്കുക മുതലായവയാണ് ഇതിന്റെ സാമാന്യലക്ഷണങ്ങള്‍. ഇതില്‍ ദേഷങ്ങളുടെ ശക്തി കുറയുംന്തോറും രോഗിക്ക് ആശ്വാസം ലഭിക്കും.
ശക്തിയായ ദോഷകോപംകൊണ്ട് ഉണ്ടാകുന്ന രോഗമാകയാല്‍ ശരിയായ ശോധന ചികിത്സ അതായത് പഞ്ചകര്‍മ്മ ചികിത്സ ചെയ്താല്‍ മാത്രമേ രോഗശാന്തി ലഭിക്കുകയുള്ളു.
സ്നേഹപാനം, ധാര, പിഴിച്ചില്‍ എന്നിവയും ഫലപ്രദമാണ്. മനക്ഷോഭമുണ്ടാകുന്ന കാര്യങ്ങളില്‍നിന്നും അതേപോലെതന്നെ തീയില്‍നിന്നും വെള്ളത്തില്‍നിന്നും ഇത്തരക്കാരെ പ്രത്യേകം കാത്തുസൂക്ഷിക്കേണ്ടതാണ്.
ഉന്മാദം:- രജസ്തമസ്സുകളും വാതപിത്തകഫങ്ങളും ഒരുമിച്ച് കോപിച്ചുണ്ടാകുന്ന രോഗമാണ് ഉന്മാദം. വിരുദ്ധാഹാരങ്ങള്‍, കൂട്ടുവിഷം, മനക്ഷോഭമുണ്ടാകുന്ന കാര്യങ്ങള്‍ എന്നിവ മൂലമാണ് ഇതുണ്ടാകുന്നത്. ഇതുമൂലം ചിത്തഭ്രമം വന്ന് വിവേകമില്ലാത്തതരത്തില് അസംബന്ധങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു . അപസ്മാരത്തിന് പറഞ്ഞ ചികിത്സകള്‍ മിക്കവയും ഇതിനുംപ്രയോജനപ്രദമാണ്.
ചിന്ത, ശോകം, ഭയം ഇവകൊണ്ടോ ഉഷ്ണത്തിന്റെ ആധിക്യംകൊണ്ടോ ഉണ്ടാകുന്ന ഉന്മാദത്തില് ധാര ചെയ്യുന്നത് പലപ്പോഴും ഗുണപ്രദമായി കാണുന്നുണ്ട്. ബുദ്ധിക്ക് സ്ഥിരതയും മനസിന് ഉണര്‍വ്വും ഉണ്ടാകുന്ന ബ്രഹ്മീഘൃതം, കല്ല്യാണകഘൃതം, പഞ്ചഗവ്യംഘൃതം എന്നിവ വലിയ അളവില്‍ സേവിക്കുന്നത് ഉത്തമമാണ്. അശ്വഗന്ധാരിഷ്ടം, സാരസ്വതാരിഷ്ടം, മാനസമിത്രവടകം എന്നിവ അവസ്ഥാനുസരണം സേവിക്കണം.
വലിയ ചന്ദനാദിതൈലം, ഹിമസാഗരതൈലം, ഭൃംഗാമലകാദിതൈലം എന്നിവ തലയ്ക്കും. പിണ്ഡതൈലം, ലാക്ഷാദികുഴമ്പ് എന്നിവ ശരീരത്തും പുരട്ടി കുളിക്കണം. എന്തുചെയ്തും മനസിന് സന്തോഷത്തെയും ഉന്മേഷത്തെയും ഉണ്ടാക്കാന്‍ ശ്രമിക്കണം. മനസിന്റെ അസ്വാസ്ഥ്യത്തിനുണ്ടായ കാരണങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്ക് നിവാരണമാര്‍ഗം ചെയ്യുകയും വേണം.