Thursday, November 15, 2018 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 03.14 PM

മഴക്കാലത്ത് മേക്കപ്പ് ലളിതമാക്കാന്‍

uploads/news/2018/06/227620/makuprain220618a.jpg

മഴക്കാലത്ത് എത്ര നന്നായി മേക്കപ്പ് ചെയ്താലും അതെല്ലാം അല്പമൊന്ന് മഴ നനഞ്ഞാല്‍ പോകും. എന്നാല്‍ ഇനിയെങ്കിലുമൊന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തിനൊരു പരിഹാരമാകും.

1. മഴക്കാലത്ത് ഏറ്റവും അനുയോജ്യം വാട്ടര്‍ പ്രൂഫ് മസ്‌കാര, ട്രാന്‍സ്ഫര്‍ റെസിസ്റ്റന്റ് ലിപ്സ്റ്റിക് എന്നിവയാണ്.

2. മുഖം വൃത്തിയായി കഴുകിയതിന് ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് 10 മിനിറ്റ് മുഖം മസാജ് ചെയ്യുക. ഇത് വിയര്‍പ്പ് കുറച്ച് കൂടുതല്‍ സമയം മുഖം വൃത്തിയായി നിലനില്‍ക്കാന്‍ സഹായിക്കും.

3. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ആസ്ട്രിഞ്ചന്റും വരണ്ട ചര്‍മ്മമുള്ളവര്‍ ടോണറും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

4. ചര്‍മ്മത്തിനനുയോജ്യമായ ഐഷാഡോ ഉപയോഗിക്കുന്നതാണ് ഏറെ അഭികാമ്യം. ഒപ്പം കട്ടിയുള്ള ഐലൈനറും വാട്ടര്‍ പ്രൂഫ് മസ്‌കാരയും ഉപയോഗിക്കാം.

5. മഴക്കാലത്ത് കടും നിറങ്ങളിലുള്ള ലിപ്സ്റ്റിക് ഒഴിവാക്കുന്നതാണ് നല്ലത്. ഇളം നിറങ്ങള്‍ മാത്രം ഉപയോഗിക്കുക.

6. ദ്രാവകരൂപത്തിലുള്ള ഫൗണ്ടേഷന്‍ മുഖത്ത് പുരട്ടാതിരിക്കുക. ഓയില്‍ ഫ്രീയായ മോയ്സുചുറൈസറോ, ബേബി ക്രീമോ ഉപയോഗിക്കാം. ഇതോടൊപ്പം ലൈറ്റായി ഫൗണ്ടേഷന്‍ പൗഡറും ഉപയോഗിക്കാം.

Ads by Google
Friday 22 Jun 2018 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW