Monday, July 02, 2018 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 12.36 PM

ഓസ്ട്രിയയില്‍ മാതാപിതാക്കള്‍ക്ക്, ഒരു കുട്ടിക്ക് 1500 യൂറോ വീതം ബോണസ് ലഭിക്കും

uploads/news/2018/06/227596/aust220618a.jpg

വിയന്ന: കുട്ടിയുള്ള മാതാപിതാക്കള്‍ക്ക് 2019 മുതല്‍, 1500 യൂറോ വീതം ബോണസ് ലഭിക്കും. ധനകാര്യ വകുപ്പ് ഇതിനായുള്ള ബില്ല് ഇന്നലെ പാസാക്കി. വേര്‍പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കള്‍ക്കുള്ള ബോണസ് വിഹിതത്തിലും മാറ്റമുണ്ടാകും. എന്നാല്‍ കുറഞ്ഞ ശമ്പളം കൈപ്പറ്റുന്ന മാതാപിതാക്കള്‍ക്കുള്ള ബോണസില്‍ മാറ്റമില്ല.

പുതിയ ബില്ലനുസരിച്ച് 3000 യൂറോ ശമ്പളമുള്ള ഫാമിലിയിലെ 1 കുട്ടിക്ക് 1500 ഉം രണ്ടാമത്തെ കുട്ടിക്ക് 3000 ഉം മൂന്നാമത്തെ കുട്ടിക്ക് 4500 ഉം യൂറോയും, 2300 പ്രതിമാസ ശമ്പളം കൈപ്പറ്റുന്ന കുടുംബത്തിന് ഒരു കുട്ടിക്ക് 1500 ഉം രണ്ടാമത്തെ കുട്ടിക്ക് 3000 ഉം മൂന്നാമത്തെ കുട്ടിക്ക് 3292 ഉം വീതവും, 2000 യൂറോ ശമ്പളം കൈപ്പറ്റുന്ന കുടുംബത്തിന് യഥാക്രമം 1500, 2261, 2261 യൂറോ വീതവും 1750 യൂറോ ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് 1500, 1606 ഉം 1606 വീതവും 1500 യൂറോ ശമ്പളം ലഭിക്കുന്നവര്‍ക്ക് 1022, 1022, 1022 ഉം 1200 യൂറോ ശമ്പള൦ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 258 , 258, 258 വീതവും ലഭിക്കും.

ഫാമിലി ബോണസ് 2019 മുതല്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് 1500 യൂറോ ഒരു കുട്ടിക്ക് വീതവും കൂടാതെ പതിനെട്ട് വയസുവരെ 500 യൂറോ വീതവും പ്രതിവര്‍ഷം ലഭിക്കും. എന്നാല്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് 250 യൂറോ മാത്രമായിരിക്കും ലഭിക്കുക.

എന്നാല്‍ പതിനൊന്നു മാസത്തിലധികം തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവര്‍, അടിയന്തിര സഹായം കൈപ്പറ്റുന്നവരുമായ വിവാഹ മോചിതരായ മാതാപിതാക്കള്‍ക്ക് ഈ സഹായം ലഭിക്കില്ല. അവര്‍ക്ക് കുട്ടികള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന 350 യൂറോ ലഭിക്കും.

ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 9 50 000 കുടുംബങ്ങളിലെ 16 ലക്ഷം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജയം ലഭിക്കും. ഇതനുസരിച്ച് പ്രതിവര്‍ഷം സര്‍ക്കാരിന് 1.5 ബില്ല്യന്‍ യൂറോ ചിലവാകും.

ഷിജി ചീരംവേലില്‍

Ads by Google
Friday 22 Jun 2018 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW