Tuesday, July 17, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 03.34 PM

രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍...

uploads/news/2018/06/227151/womentrvlnit200618.jpg

ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഏതൊരു സാഹചര്യത്തേയും അഭിമുഖീകരിക്കാനുള്ള ധൈര്യവും ബുദ്ധിയും സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണം. രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ എടുക്കേണ്ട ചില മുന്‍കരുതലുകള്‍...

1. യാത്രയെക്കുറിച്ച് വ്യക്തമായ രൂപരേഖ ഉണ്ടായിരിക്കണം. താമസസ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. സന്ദര്‍ശിക്കാനായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളെ കുറിച്ച് പരമാവധി അറിവ് ശേഖരിക്കേണ്ടതാണ്.

2. യാത്രയ്ക്കിടയില്‍ മറ്റുള്ളവരുമായി സംസാരിക്കാനും സൗഹൃദങ്ങള്‍ ഉണ്ടാക്കാനും മടിക്കണ്ട. പക്ഷേ താമസ സ്ഥലം, ഭക്ഷണം മുതലായ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കരുത്. അപരിചിതരോട് അധികം അടുത്തിടപഴകരുത്.

3. യാത്രക്കുള്ള ഡോക്യൂമെന്റ്‌സ് എടുക്കാന്‍ മറക്കരുത്. പാസ്സ്‌പോര്‍ട്ട്, ഐഡികാര്‍ഡ് തുടങ്ങിയവ കൈവശം ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. വളരെ ശ്രദ്ധയോടെ ഇവ സൂക്ഷിക്കുക. എല്ലാ രേഖകളുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുക.

4. ഒറ്റയ്ക്കു യാത്രകള്‍ ചെയ്യുമ്പോള്‍ വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിക്ക ണം. പ്രദേശത്തിന്റെ ആചാരങ്ങളും രീതികളും ബഹുമാനിക്കുകയും പരമാവധി ജനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നതുമാണ് ഉചിതം.

5. വിലപിടിപ്പുള്ള ആഭരണങ്ങള്‍ യാത്രാ വേളകളില്‍ ഒഴിവാക്കുക. പണം പേഴ്‌സില്‍ സൂക്ഷിക്കാതെ എളുപ്പം ആര്‍ക്കും എടുക്കാന്‍ കഴിയാത്ത വിധത്തില്‍ സൂക്ഷിക്കുക.

6. രാത്രി കാലങ്ങളില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുക. അഥവാ യാത്ര ചെയ്യേണ്ടി വന്നാല്‍ ചുറ്റുപാടും ശ്രദ്ധിക്കുക.

7. ഓട്ടോ ടാക്‌സി സംവിധാനങ്ങളെ അപേക്ഷിച്ചു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതാവും കൂടുതല്‍ അഭികാമ്യം. പണം ലാഭിക്കുവാന്‍ സ്വന്തം സുരക്ഷിതത്വം മറക്കാതിരിക്കുക. പ്രത്യേകിച്ചും താമസ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍. ഓട്ടോ, ടാക്‌സി എന്നിവ ആവശ്യം വന്നാല്‍ ഹോട്ടലിന്റെ പേര്, അഡ്രസ് എന്നിവ കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയണം.

8. പൊലീസ്, വനിതാ ഹെല്‍പ് ലൈന്‍, എമര്‍ജന്‍സി നമ്പറുകള്‍ മുതലായവ സൂക്ഷിക്കുക. ഐ.എസ്.ഡി കോള്‍ വിളിക്കാനുളള ബാലന്‍സും ഫോണില്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ദീര്‍ഘദൂരയാത്രകളാണെങ്കില്‍ പവര്‍ ബാങ്കും കൈയില്‍ സൂക്ഷിക്കുക.

9. യാത്രയെക്കുറിച്ചുള്ള വിശദ വിവരങ്ങളും ചിത്രങ്ങളും അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയുന്നത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും നിങ്ങള്‍ സുരക്ഷിതര്‍ ആണെന്നു മനസിലാക്കാനും ആവശ്യ അവസരത്തില്‍ സഹായിക്കാനും വഴിയൊരുക്കും.

10. ഒറ്റയ്ക്കാണെന്ന തോന്നല്‍ മറ്റുള്ളവരിലേക്കെത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ കാര്യത്തിലും ആത്മവിശ്വാസവും ധൈര്യവും പുലര്‍ത്തുക. സ്വയം പ്രതിരോധിക്കാന്‍ സ്വയരക്ഷ അലാറം കരുതും നല്ലതാണ്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Wednesday 20 Jun 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW