Thursday, November 15, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 04.44 PM

ജാതകത്തില്‍ ഭാവചക്രത്തിനുള്ള പ്രാധാന്യം

uploads/news/2018/06/226915/joythi190618.jpg

ജാതകം വിശകലനം ചെയ്തു നോക്കുന്നതിനായി പലരും ഗ്രഹനില മാത്രവും ചിലപ്പോള്‍ നവാംശകവും ആയി സമീപിക്കാറുണ്ട്. എന്നാല്‍ സൂക്ഷ്മമായ വിശകലനത്തിന് ഇതോടൊപ്പം ഭാവവും ആവശ്യം ആണെന്നാണ് എന്റെ അഭിപ്രായം.

ചിലര്‍ ഭാവത്തിന് വളരെ പ്രാധാന്യം കൊടുത്തും കണ്ടുവരുന്നുണ്ട്. ലഗ്നസ്ഫുടം, ഗ്രഹസ്ഫുടം ഇവയുണ്ടെങ്കില്‍ നവാംശം കണ്ടുപിടിക്കാവുന്നതാണല്ലോ. എന്നാല്‍ ഇവിടെയും അതുപോലെ തന്നെ സ്ഫുടങ്ങള്‍ നോക്കി ഭാവം മനസ്സിലാക്കാവുന്നതാണ്.

ഭാവം എന്ന വാക്ക് 'ഭൂ' എന്ന ധാതുവില്‍നിന്നും ഉത്ഭവിച്ചതാണ്. 'ഭൂ' എന്നാല്‍ സ്ഥിതി ഭവിക്കുന്നത്. ലഗ്ന സ്ഫുടത്തില്‍നിന്നുമാണ് ഭാവം ഉണ്ടാകുന്നത്. അതിന് ആദ്യമായി ലഗ്നഭാവത്തിന്റെ വ്യാപ്തി മനസ്സിലാക്കണം. ലഗ്നസ്ഫുടത്തില്‍നിന്നും 15 ഡിഗ്രി മുന്നോട്ടും 15 ഡിഗ്രി പുറകോട്ടും എടുക്കുന്ന 30 ഡിഗ്രിയാണ് ലഗ്നഭാവം.

അതായത് ലഗ്നസ്ഫുടത്തിന്റെ കൂടെ 15 ഡിഗ്രി മുന്നോട്ട് കൂട്ടിയാല്‍ ഭാവത്തിന്റെ അവസാനഭാഗം വരുന്നു. 15 ഡിഗ്രി പിറകോട്ടു എടുത്താല്‍ ലഗ്നത്തിന്റെ ആദ്യഭാഗവും വരുന്നു. കൃത്യമായി പറഞ്ഞാല്‍ ലഗ്നസ്ഫുടം ലഗ്നഭാഗത്തിന്റെ ഒത്ത മദ്ധ്യമായിവരുന്നു.

ലഗ്നഭാവം ഒന്നാംഭാവമെന്ന് കണക്കാക്കിയാല്‍- ലഗ്നഭാവത്തിന്റെ അവസാനഭാഗത്തുനിന്നും അടുത്ത 30 ഡിഗ്രി വരെയുള്ള ഭാഗം രണ്ടാംഭാഗം. ഇങ്ങനെ തുടര്‍ച്ചയായി പന്ത്രണ്ടുഭാഗങ്ങളും കണ്ട്, ഗ്രഹസ്ഫുടം മനസ്സിലാക്കി അതാത് ഭാവങ്ങളില്‍ ഗ്രഹങ്ങളെ എഴുതിയാല്‍ ഭാവചക്രം ആയി.

ഭാവങ്ങള്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ ഗ്രഹസ്ഫുടം അനുസരിച്ച് ഗ്രഹസ്ഥിതികളും മാറുന്നു.

7-ാം ഭാവത്തില്‍ നില്‍ക്കുന്ന കുജന്‍ ചിലപ്പോള്‍ ഭാവത്തില്‍ ആറിലോ, എട്ടിലോ ആകാനിടയാകും. അതനുസരിച്ച് കുജന്റെ ഗുണദോഷങ്ങള്‍ക്കും കുറച്ചൊക്കെ വ്യത്യാസം ഉണ്ടായെന്ന് വരുന്നതാണ്. ജാതകവിശകലനത്തിലും പൊരുത്തത്തിലും ഭാവം കൂടി കണക്കിലെടുക്കേണ്ടത് നന്നെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

കെ. സുധാദേവി
ഫോണ്‍: 9495778369

Ads by Google
Tuesday 19 Jun 2018 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW