Thursday, July 19, 2018 Last Updated 45 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 02.28 AM

കൊട്ടിയൂര്‍ വൈശാഖോത്സവം;ഇന്ന്‌ മകം കലം വരവ്‌; സ്‌ത്രീകള്‍ക്ക്‌ ഉച്ചശീവേലിക്കു മുമ്പ്‌ വരെ പ്രവേശനം

uploads/news/2018/06/226574/re5.jpg

പേരാവൂര്‍ :കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായ മകം കലം വരവ്‌ ഇന്ന്‌ നടക്കും.മുഴക്കുന്ന്‌ നല്ലൂരില്‍ നിന്നു കൊട്ടിയൂരിലേക്ക്‌ കുലാല സ്‌ഥാനികര്‍ നടത്തുന്ന കലമെഴുന്നള്ളത്ത്‌ ഇന്ന്‌ സന്ധ്യക്ക്‌ കൊട്ടിയൂരിലെത്തും.പിന്നെ നിഗൂഢ പൂജകളാണ്‌ നടക്കുക.ഇന്ന്‌ ഉച്ചശീവേലിക്കു മുമ്പ്‌ വരെ മാത്രമെ സ്‌ത്രീകള്‍ക്ക്‌ ദര്‍ശനം നടത്താന്‍ അനുമതി ഉണ്ടായിരിക്കൂ.ഇന്ന്‌ ഉച്ചശീവേലിക്കുശേഷം അലങ്കാരവാദ്യങ്ങളും ആനകളും സന്നിധാനത്തു നിന്നു മടങ്ങും.ഇന്നലെ ഭഗവാന്‌ മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം നിവേദിച്ചു.ഇന്നലെ കൊട്ടിയൂരില്‍ വന്‍ ഭക്‌തജനതിരക്കും ഗതാഗത കുരുക്കും ആണ്‌ അനുഭവപ്പെട്ടത്‌.പുലര്‍ച്ചെ മുതല്‍ പ്രസാദം വാങ്ങാനുള്ള ക്യൂ മന്ദംചേരി പാലം വരെ നീണ്ടു.ഇക്കരെ കൊട്ടിയൂര്‍,മന്ദംചേരി,നീണ്ടുനോക്കി,പാമ്പറപ്പാന്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ വാഹന കുരുക്കും അനുഭവപ്പെട്ടു.മണിക്കൂറോളമാണ്‌ വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടത്‌. ഈ വര്‍ഷത്തെ ഏറ്റവും അധികം തിരക്ക്‌ അനുഭവപ്പെട്ടത്‌ ഇന്നലെയായിരുന്നു.

Ads by Google
Monday 18 Jun 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW