Monday, July 16, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 04.38 PM

വീടിന്റെ പ്രധാന വാതിലിനു മുമ്പില്‍ ഇവ ഉണ്ടാകുന്നത് ലക്ഷണക്കേട്

uploads/news/2018/06/226417/9.jpg

വീട് വളരെയധികം ശ്രദ്ധിച്ച് നിര്‍മ്മിക്കേണ്ട ഒന്നാണ്. നിര്‍മ്മാണ അപാകതകള്‍ കൊണ്ട് തന്നെ വീടിന്റെ മുഖച്ഛായ പോലും മാറി പോയേക്കാം. അതുപോലെ തന്നെ നമ്മുടെ അശ്രദ്ധമായ രീതികളും വീടിന്റെ ഐശ്വര്യത്തെ ഇല്ലാതാക്കാറുണ്ട്. പൂമുഖവാതില്‍ ഐശ്വര്യമുള്ളതിനാല്‍ മറ്റുള്ളവയില്‍ നിന്നും പ്രാധാന്യം നല്‍കണം. ജാതകവാതിലായ പൂമുഖവാതില്‍ വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു.

ഈ വാതിലിലിനു മുന്‍പും പിന്‍പും തടസ്സങ്ങളൊന്നും പാടില്ല. ഗൃഹത്തിലേക്ക് കടന്നുവരേണ്ട സൗഭാഗ്യങ്ങള്‍ നിര്‍ഭാഗ്യങ്ങളായിമാറാതിരിക്കാനാണിത്. ഒരിക്കലും പ്രധാന വാതിലിനു മുന്‍പിലായി മുന്‍പില്‍ കുളിമുറി വരരുത്. അങ്ങനെ വന്നാല്‍ ടോയ്ലറ്റിന്റെ വാതില്‍ സ്ഥാനം മാറ്റി വയ്‌ക്കേണ്ടതാണ്. പ്രധാന വാതിലിനു മുന്‍പില്‍ ചെടികള്‍ പാടില്ല. പോസ്റ്റുകള്‍ പാടില്ല. ഭംഗിക്കുവയ്ക്കുന്ന ബീമുകള്‍, സ്തംഭങ്ങള്‍ എന്നിവ വാതിലിനു മുന്‍പില്‍ വരുന്നത് ഒഴിവാക്കണം. സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം.

അതിനാല്‍ സ്വാസ്തിക് ചിഹ്നം പ്രധാന വാതിലില്‍ ആലേഖനം ചെയ്യുകയോ തൂക്കിയിടുകയോ ചെയ്യുന്നത് നല്ലതാണ്. പ്രധാന വാതില്‍ വേണ്ടരീതിയില്‍ പരിപാലിച്ചാല്‍ ഗൃഹത്തിലെ ഐശ്വര്യം പതിന്മടങ്ങായി വര്‍ധിക്കും. പ്രധാനവാതിലിനു പുറത്തേക്കു അഭിമുഖമായി വിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും ചിത്രങ്ങള്‍ വയ്ക്കുക. വിശേഷാവസരങ്ങളില്‍ മാവില, ആലില എന്നിവ കൊണ്ട് തോരണം ഇടുക. പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക. ഇതില്‍ നിന്നുള്ള ശബ്ദം വീട്ടില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിറക്കാന്‍ സഹായിക്കും

Ads by Google
Sunday 17 Jun 2018 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW