Monday, November 12, 2018 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 04.09 PM

പ്രസവിച്ച് ഏഴ് ആഴ്ചയ്ക്കുള്ളില്‍ കെയ്റ്റിന്റെ വയറ് ഒതുങ്ങി ശരീര ഷെയ്പ്പ് പൂര്‍വ്വസ്ഥിതിയിലായി: പ്രസവം കഴിഞ്ഞ് കുടവയറു വയ്ക്കുന്ന മലയാളി സ്ത്രീകള്‍ ഇതു കണ്ട് അമ്പരക്കുന്നു

uploads/news/2018/06/226414/kait.jpg

ലണ്ടന്‍ : പ്രസവശേഷം ശരീരഭാരം കുറയ്ക്കുന്നതും വയര്‍ കുറയ്ക്കുന്നതും സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാലിതാ ഇംഗ്ലണ്ടിലെ പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ ഒരു പ്രസവമാണ്. പ്രസവിച്ചു ഏഴാഴ്ച കഴിയും മുന്‍പ് പോളോ കളിക്കാന്‍ ക്ലബിലെത്തിയ കേയ്റ്റ് രാജകുമാരിയുടെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

36കാരിയായ കേയ്റ്റ് ശരീരത്തിന്റെ വടിവുകള്‍ ദൃശ്യമാകുന്ന വിധത്തില്‍ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സാറ ഡ്രസായിരുന്നു ധരിച്ചിരുന്നത്. അതിനോട് യോജിക്കുന്ന ബെല്‍റ്റും കാണാം. ഞായറാഴ്ച ഗ്ലൗസെസ്റ്റര്‍ഷെയറിലെ ബ്യൂഫോര്‍ട്ട് പോളോ ക്ലബിലാണ് കേയ്റ്റ് പോളോ കളിക്കാനെത്തിയിരിക്കുന്നത്. ഗര്‍ഭിണിയാകുന്നതിന് മുമ്പ് കേയ്റ്റിന്റെ വയര്‍ ഏത് വിധത്തില്‍ ഒതുങ്ങിയിരുന്നുവോ അതേ രൂപത്തിലാണ് ഇപ്പോള്‍ വയര്‍ മാറിയിരിക്കുന്നത്. ഇപ്പോള്‍ പ്രസവിക്കുന്ന ചില യുവതികളുടെ പഴയ ഷേയ്പ്പ് അധികവേഗം വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ദി വുമണ്‍സ് ഹെല്‍ത്ത് ക്ലിനിക്കിലെ മിഡ് വൈഫായ ലോറ സ്‌പൈസര്‍ പറയുന്നത്. എന്നാല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മമേകിയിട്ടും കേയ്റ്റ് പൂര്‍വാധികം ഭംഗിയുള്ള ഷേയ്പ്പിലേക്ക് തിരിച്ച് പോയിരിക്കുന്നത് ശ്രദ്ധേയമായ കാര്യമാണെന്നും സ്‌പൈസര്‍ സമ്മതിക്കുന്നു.

uploads/news/2018/06/226414/6.jpg

ചില സ്ത്രീകള്‍ ഇതിനായി ട്രെയിനര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ടെന്നും അല്ലെങ്കില്‍ സ്പാന്‍ക്‌സ് ഒരു അരപ്പട്ടയെന്ന മട്ടില്‍ ഉപയോഗിക്കാറുണ്ടെന്നും സ്‌പെന്‍സര്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു കേയ്റ്റ് ലൂയീസ് എന്ന കുഞ്ഞിന് ജന്മമേകിയത്. നിറവയറോടെയുള്ള കേയ്റ്റിന്റെ ചിത്രങ്ങള്‍ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. മൂന്നാഴ്ച മുമ്പ് ഹാരിയുടെ വിവാഹവേളയിലുള്ളതിനേക്കാള്‍ കേയ്റ്റിന് ഭാരം കുറഞ്ഞ് കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും ഈ ഫോട്ടോഗ്രാഫുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

Ads by Google
Sunday 17 Jun 2018 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW