Tuesday, July 17, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 17 Jun 2018 06.33 AM

മുലപ്പാല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പരിശോധനയെന്ന് പറഞ്ഞ് സ്ത്രീകളുടെ മാറിടത്തില്‍ മോശമായ രീതിയില്‍ പരിശോധന നടത്തി: 11 വര്‍ഷം മുമ്പ് നടന്ന ആദിവാസി പീഡനക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി

uploads/news/2018/06/226369/rape.jpg

ന്യൂഡല്‍ഹി: വയനാട്ടിലെ ആദിവാസി പീഡനക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന് പരാതി. പതിനൊന്നു വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണമില്ലാത്ത സാഹചര്യത്തിലാണിത്. കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയത്തിനും വനവാസി കല്യാണ്‍ ആശ്രമം നേതാവ് കെ.എം. ചാമി പരാതി നല്‍കി.

വയനാട് മുത്തങ്ങ തകരപ്പാടി ആദിവാസി കോളനിയിലെ സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസാണ് പുനരന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. റിസര്‍വ് വനമേഖലയിലുള്‍പ്പെട്ട തകരപ്പാടി ആദിവാസി കോളനിയില്‍ സ്ത്രീകളോട് കോഴിക്കോട് ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടറായിരുന്ന എം.എസ്. സജീവ് കുമാര്‍ മോശമായി പെരുമാറിെയന്നാണ് പരാതി. ഡോക്ടര്‍ ചമഞ്ഞ് സ്ത്രീകളുടെ മാറിടങ്ങളില്‍ മോശമായ രീതിയില്‍ പരിശോധന നടത്തിയെന്നായിരുന്നു കേസ്. മുലപ്പാല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്ന് പറഞ്ഞാണ് ഇയാള്‍ കബളിപ്പിച്ചതെന്നും സ്ത്രീകള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സജീവ് കുമാര്‍ അറസ്റ്റിലായി. ഇതോടെ, സര്‍വീസില്‍നിന്ന് സസ്‌പെപെന്‍ഷനിലുമായി.

എന്നാല്‍, കോടതിക്ക് പുറത്തു പണം നല്‍കി വാദിഭാഗത്തെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയും സജീവ് കുമാര്‍ ജയില്‍ മോചിതനാകുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ചില പോലീസ് ഉദ്യോസ്ഥരുടെ പിന്തുണ പ്രതിക്കു ലഭിച്ചതായും പരാതിയില്‍ പരാമര്‍ശിക്കുന്നു.

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ് ആരോപണ വിധേയന്‍. ഈ പോലീസ് ഉദ്യോഗസ്ഥാനാണ് പീഡനക്കേസില്‍നിന്ന് രക്ഷപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.

സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ട സജീവ് കുമാര്‍ നിലവില്‍ തൃശൂര്‍ റീജിണല്‍ ഡ്രഗ് ഇന്‍സ്‌പെക്ടറാണ്. കേസില്‍ വാദിഭാഗം നിലപാട് മാറ്റിയതോടെ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. ഇക്കാര്യത്തില്‍ അവിഹിത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഇതിനെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അന്ന് പ്രോസിക്യൂഷന്‍ തയാറായില്ല.

Ads by Google
സ്വന്തം ലേഖകന്‍
Sunday 17 Jun 2018 06.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW