പേരാവൂര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ രണ്ടാമത്തെ പുണര്‍തം ചതുശ്ശതം ഭഗവാന് സമര്‍പ്പിച്ചു.ഉച്ചയ്ക്ക് പന്തീരടിപൂജയ്ക്ക് ഒപ്പമാണ് പായസ നിവേദ്യം നടത്തിയത്. ഇന്ന് ആയില്യം ചതുശ്ശതം ദേവന് സമര്‍പ്പിക്കും.നാലമാത്തെയും അവസാനത്തെയും ആയ അത്തം ചതുശ്ശതം 21 ന് നടക്കും..100 ഇടങ്ങഴി അരി,100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്ുംയ ചേര്‍ത്താണ് വലിയ വട്ടളം പായസം തയ്യാറാക്കി ഭഗവാന് സമര്‍പ്പിച്ചു.ഇന്നലെ കോട്ടയം സ്വരൂപത്തിലെയും പാരമ്പര്യ ഊരാളന്‍ തറവാടുകളിലെയും ഏഴില്ല തറവാടുകളിലെയും സ്ത്രീകള്‍ക്ക് പ്രസാദമായി തൃക്കൂര് അരിയളവ് നടത്തി.കോട്ടയം സ്വരൂപത്തിലെ സുഭദ്ര തമ്പുരാട്ടിക്ക് ഇന്നലെ ഉച്ചക്കഴിഞ്ഞ് പന്തീരടി പൂജയ്ക്ക് ശേഷം ശ്രീകോവിലിനുള്ളില്‍ വെച്ചാണ് സ്വര്‍ണത്തളികയില്‍ അരി അളന്നു നല്‍കിയത്.പന്തീരടി കാമ്പ്രം സ്ഥാനികനാണ് അരി അളന്നു നല്‍കിയത്.പാരമ്പര്യ ഊരാളന്മാരുടെ തറവാടുകളായ കൊളങ്ങരേത്ത്, തിട്ടയില്‍ എന്നീ തറവാടുകളിലെ സ്ത്രീകള്‍ക്ക്് പാലക്കുന്നം സ്ഥാനികന് വെള്ളിത്തളികയിലും അരി നല്കി. മേല്മുണ്ടിലാണ് സ്ത്രീകള്‍ അരി വാങ്ങുക. ഇതിന് ശേഷം ഏഴില്ലം തറവാടായ കോമത്ത് തറവാട്ടിലെ സ്ത്രീകള്‍ക്ക് പഴവും ശര്‍ക്കരയും മണിത്തറയില്‍ വെച്ച് പാലക്കുന്നം നമ്പൂതിരി നല്കി. ഇതുകഴിഞ്ഞാലുടന്‍ സ്ത്രീകള്‍ തങ്ങളുടെ കയ്യാലകളില്‍ തിരിച്ചെത്തി കഴിവതും ഇക്കരേക്ക് കടന്നു. ആയില്യം നാളിലെ ശ്രീഭൂതബലിയോടെ അക്കരെ കൊട്ടിയൂരിലെ അഞ്ചാം ഘട്ട ചടങ്ങുകള്‍ അവസാനിക്കും